പ്രവാസികളെ നാട്ടിലെത്തിക്കാൻ പോസ്റ്റ്ഓഫീസ് ധർണയുമായ് കോൺഗ്രസ്സ്

  • Post category:local news / news
  • Reading time:1 min read
You are currently viewing പ്രവാസികളെ നാട്ടിലെത്തിക്കാൻ പോസ്റ്റ്ഓഫീസ് ധർണയുമായ് കോൺഗ്രസ്സ്

കാസർകോട്: പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് പോസ്റ്റ്ഓഫീസ് ധർണയുമായ് കോൺഗ്രസ്സ്. വളരെ സാമ്പത്തിക പിന്നോക്കമുള്ള രാജ്യങ്ങൾ പോലും പ്രവാസികളെ നാട്ടിൽ എത്തിക്കുകയും ക്വാറൻ്റിൻ പ്രവേശിപ്പിക്കുകയും ചെയ്യുമ്പോൾ സാമ്പത്തിക അടിത്തറയുളള നമ്മുടെ രാജ്യത്തെ പ്രവാസികളെ നാട്ടിലെത്തികാത്തത് ഒരു അജണ്ഡയുടെ ഭാഗമാണ് എന്ന് കോൺഗ്രസ് ആരോപിച്ചു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ യാത്രാ ചിലവ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ വഹിക്കുകയും അവരെ നാട്ടിലെത്തിക്കാൻ നടപ്പടിയുണ്ടാകുകയും തിരിച്ചെത്തുന്ന പ്രവാസികൾക്ക് ശാസ്ത്രീയ ക്വാറൻ്റിൻ സൗകര്യം ഏർപ്പെടുത്തുകയും ചെയ്യണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എം.പിമാരായ കെ.മുരളീധരൻ, കെ.സുധാകരൻ, രാജ് മോഹൻ ഉണ്ണിത്താൻ, എം.എൽ.എ മാരായ കെ.സി ജോസഫ്, സണ്ണി ജോസഫ് എന്നിവർ കണ്ണൂർ എയർപോർട്ട് കവാടത്തിൽ നടത്തുന്ന ധർണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിദ്യാനഗർ പോസ്റ്റ് ഓഫീസിനു മുമ്പിൽ ഡി.സി സി. നേതാക്കൾ ധർണ സമരം നടത്തി.

കോൺഗ്രസ്സ് നേതാക്കളായ കെ. നീലകണ്ഠൻ ‘പി.എ അഷറഫ് അലി, അഡ്വ.എ.ഗോവിന്ദൻ നായർ ,കരുൺ താപ്പ,കെ.ഖാലിദ്, സുബാഷ് നാരായണൻ, യൂത്ത് കോൺഗ്രസ്സ് ഉപാധ്യക്ഷൻ മനാഫ് നുള്ളിപ്പാടി തുടങ്ങിയവർ ധർണ സമരത്തിന് നേതൃത്വം നൽകി.

0Shares