സഞ്ചരിക്കുന്ന വഴികളും ഫോട്ടോകളും ഭീകരര്‍ക്ക് അയച്ചു നല്‍കി; വിവരം ചോര്‍ത്തി നല്‍കിയത് നാസിം കനയ്യ ലാലിനെ ചതിച്ചത് അയല്‍ക്കാരന്‍

  • Post category:national / news
  • Reading time:1 min read
You are currently viewing സഞ്ചരിക്കുന്ന വഴികളും ഫോട്ടോകളും ഭീകരര്‍ക്ക് അയച്ചു നല്‍കി; വിവരം ചോര്‍ത്തി നല്‍കിയത് നാസിം കനയ്യ ലാലിനെ ചതിച്ചത് അയല്‍ക്കാരന്‍

ഉദയ്പ്പൂര്‍: നൂപുര്‍ ശര്‍മ്മയെ പിന്തുണയ്ക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത ശേഷം നിരന്തരം വധഭീഷണി ഉയര്‍ന്നിരുന്നതിനാല്‍ കനയ്യ ലാല്‍ ദിവസങ്ങളായി തയ്യല്‍ക്കടയില്‍ പോകുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് വീണ്ടും കടയിലെത്തിയത്. കനയ്യ എവിടെയുണ്ടെന്നും വരികയും പോകുകയും ചെയ്യുന്ന സമയവും ഫോട്ടോയും ഭീകരര്‍ക്ക് വാട്‌സ്‌ആപ്പ് വഴി ചോര്‍ത്തി നല്‍കിയത് കനയ്യയുടെ അയല്‍ക്കാരനായ നാസിമാണെന്ന് കണ്ടെത്തി.

ഇയാള്‍ ഇത് വാട്‌സ്‌ആപ്പിലെ വിവിധ ഗ്രൂപ്പുകള്‍ വഴി പുറത്തുവിടുകയായിരുന്നു. ഇയാളാണ് കനയ്യയ്‌ക്കെതിരെ പ്രവാചക നിന്ദ ആരോപിച്ച്‌ പരാതി നല്‍കിയത്. ഈ പരാതി പ്രകാരം കനയ്യയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാസിം തൻ്റെ വിവരങ്ങള്‍ ചേര്‍ത്തിയതും കനയ്യ അറിഞ്ഞിരുന്നു. ഇക്കാര്യവും അദ്ദേഹം പോലീസിനെ അറിയിച്ചിരുന്നു. പക്ഷെ, പോലീസ് ഗൗനിച്ചില്ല. പോസ്റ്റിൻ്റെ പേരില്‍ നാസിമും മറ്റ് അഞ്ചുപേരും ചേര്‍ന്ന് അഞ്ചുദിവസത്തോളം കട തുറക്കാന്‍ പോലും അനുവദിച്ചില്ലെന്നും കനയ്യ നല്‍കിയ പരാതിയിലുണ്ട്. എന്നാല്‍, കട തുറക്കാന്‍ പോലീസ് സൗകര്യമൊരുക്കിയില്ല.

0Shares