കളക്ടർ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി

  • Post category:local news
  • Reading time:1 min read
You are currently viewing കളക്ടർ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി

കാസര്‍കോട്: ജില്ലാ കളക്ടർ ഡോ.ഡി. സജിത് ബാബു തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സൈമൺ ഫെർണാണ്ടസ്, ജില്ലാ എൻ.ഐ.സി ഓഫീസർ കെ. രാജൻ എന്നിവര്‍ അനുഗമിച്ചു. തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളേജിൽ വരണാധികാരി സിറോഷ് പി. ജോൺ, എ. ആർ. ഒ, തഹസിൽദാർ തുടങ്ങിയവർ സംബന്ധിച്ചു.

കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻറ് സയൻസ് കോളേജിൽ വരണാധികാരി സബ് കളക്ടർ ഡി. ആർ മേഘശ്രീ, എ. ആർ. ഒ, തഹസിൽദാർ, ബി. എസ്. എൻ. എൽ ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

0Shares