Categories
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 11 പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്; കാസർകോട്ടെ രോഗബാധിതരും വിവരങ്ങളും
Trending News





തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ 4, കാസര്‍കോട് 4, കൊല്ലം തിരുവനന്തപുരം ഒരാള്‍ വീതം, മലപ്പുറത്ത് രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗം വന്നത്. ഇന്ന് 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി.
Also Read
ചികിത്സയിലുണ്ടായിരുന്ന 13 പേര്‍ കൂടി രോഗം ബേധമായി സുഖം പ്രാപിച്ചു. ഇതില്‍ എട്ടുപേര്‍ വിദേശികളാണ്. ഇറ്റലിയിൽ നിന്നുള്ള റോബര്ട്ടോ ടൊണോസോ (57), യുകെയിൽ നിന്നുള്ള ലാന്സണ് (76), എലിസബത്ത് ലാന്സ് (76), ബ്രയാന് നെയില് (57), ജാനറ്റ് ലൈ (83), സ്റ്റീവന് ഹാന്കോക്ക് (61), ആനി വില്സണ് (61), ജാന് ജാക്സണ് (63) എന്നിവരാണ് രോഗമുക്തി നേടിയവർ. ഇവരില്‍ ഒരാള്‍ തിരുവനതപുരം മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ക്ക് എറണാകുളം മെഡിക്കല്‍ കോളേജിലുമാണ് ചികിത്സ നല്‍കിയത്.
ഇന്ന് സംസ്ഥാനത്ത് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 11 പേർക്കും സമ്പർക്കത്തിലുടെയാണ് രോഗം പിടിപ്പെട്ടത്. കാസർകോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ ഗൾഫിൽ നിന്ന് വന്ന കളനാട് സ്വദേശിയായ ഒരാളുടെ മക്കളായ 19 വയസുള്ള ആൺകുട്ടി 14 വയസുള്ള ആൺകുട്ടി 8 വയസുള്ള പെൺകുട്ടി എന്നിവർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. ദുബായിൽ നിന്നുo വന്ന ബെണ്ടിച്ചാൽ സ്വദേശിയായ 46 വയസുള്ള പുരുഷനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഡി.എം.ഒ
[ഹെൽത്ത്] ഡോ.എ.വി രാംദാസ് അറിയിച്ചു.

Sorry, there was a YouTube error.