Categories
ഫെബ്രുവരി 27ന് തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മത്സ്യമേഖല സംരക്ഷണ സമിതി
ട്രോളർ കരാർ ആരോപണവുമായി ബന്ധപ്പെട്ട് ഈ മാസം 27ന് തീരദേശ ഹർത്താൽ നടത്തുമെന്ന് മത്സ്യമേഖല സംരക്ഷണ സമിതി
Trending News





ട്രോളർ കരാർ ആരോപണവുമായി ബന്ധപ്പെട്ട് ഈ മാസം 27ന് തീരദേശ ഹർത്താൽ നടത്തുമെന്ന് മത്സ്യമേഖല സംരക്ഷണ സമിതി അറിയിച്ചു. കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള കരാർ സംബന്ധിച്ച ചർച്ചയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പങ്കെടുത്ത ചിത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു.
Also Read

അതിന് പിന്നാലെ ആരോപണം നിഷേധിച്ച് മേഴ്സിക്കുട്ടിയമ്മ രംഗത്തുവന്നു. ഇ.എം.സി.സി ഡയറക്ടർ, മന്ത്രി മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ് ഡയറക്ടർ എന്നിവർ ചിത്രത്തിലുണ്ട്. മന്ത്രി ക്ഷണിച്ചതനുസരിച്ചാണ് കേരളത്തിലെ ചർച്ചയെന്നതിനുള്ള രേഖയും ചെന്നിത്തല പുറത്തുവിട്ടു.

Sorry, there was a YouTube error.