തീയ്യസമുദായ ക്ഷേത്രങ്ങളെ വിലക്കികൊണ്ടുള്ള സർക്കുലർ വിവാദമാകുന്നു; പ്രമേയവുമായി തീയ്യ ക്ഷേമസഭ സംസ്ഥാന കമ്മിറ്റി

  • Post category:local news
  • Reading time:1 min read
You are currently viewing തീയ്യസമുദായ ക്ഷേത്രങ്ങളെ വിലക്കികൊണ്ടുള്ള സർക്കുലർ വിവാദമാകുന്നു; പ്രമേയവുമായി തീയ്യ ക്ഷേമസഭ സംസ്ഥാന കമ്മിറ്റി

ഉദുമ/ കാസർകോട്: ഉത്തരമലബാർ തീയ്യസമുദായ ക്ഷേത്രസംരക്ഷണ സമിതിയിൽ അംഗങ്ങളായ ക്ഷേത്രങ്ങൾ മറ്റു സംഘടനകളുമായി സഹകരിക്കരുതെന്നറിയിച്ച് കൊണ്ട് ഉത്തരമലബാർ തീയ്യ സമുദായ ക്ഷേത്രസംരക്ഷണ സമിതി ക്ഷേത്രങ്ങളിലേക്ക് സർക്കുലർ അയച്ച സംഭവത്തിനെതിരെ തീയ്യ ക്ഷേമസഭ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രമേയം പാസാക്കി. സമുദായക്ഷേത്രങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും സമുദായം നേരിടുന്ന ഗുരുതരമായ അവകാശ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന തീയ്യക്ഷേമസഭയുടെ പോരാട്ടം തടസ്സപ്പെടുത്തുന്നതിനുള്ള ആസൂത്രിതമായ ശ്രമമാണെന്നും ഉത്തരമലബാർ തീയ്യ ക്ഷേത്രസംരക്ഷണസമിതിയുടെ അനാരോഗ്യകരമായ ഈ പ്രവണതയ്‌ക്കെതിരെ പ്രമേയത്തിലുടെ തീയ്യക്ഷേമസഭ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഓരോ സമുദായക്ഷേത്രവും പ്രവർത്തിച്ചുപോരുന്നത് അതാത് സമുദായക്ഷേത്ര പരിധിയിലെ സമുദായാംഗങ്ങളുടെ പ്രവർത്തനസമർപ്പണത്തിൻ്റെയും സാമ്പത്തിക സമർപ്പണത്തി ൻ്റെ യും അടിസ്ഥാനത്തിലാണെന്നും ഉത്തരമലബാർ തീയ്യാസമുദായക്ഷേത്ര സംരക്ഷണ സമിതിക്ക് സമുദായക്ഷേത്രങ്ങളുടെ സ്വകാര്യകാര്യങ്ങളിൽ ഇടപെടാൻ യാതൊരു അധികാരവുമില്ലെന്നും കാസർകോട് ഉദുമ പള്ളത്ത് ചേർന്ന തീയ്യക്ഷേമസഭ സംസ്ഥാന കമ്മിററി യോഗത്തിലെ പ്രതിഷേധ പ്രമേയത്തിൽ പറയുന്നു. സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി സമുദായത്തിൻ്റെ പേരിലുള്ള സംഘടനയെ ഉപയോഗിക്കുകയും സമുദായത്തി ൻ്റെ കാതലായ പ്രശ്നങ്ങൾ ഏറ്റെടുക്കാതെ അവഗണിച്ച് സമുദായത്തെ വഞ്ചിക്കുന്ന നിലപാട് തിരുത്തണമെന്നും യോഗം ആവശ്യപ്പെടുന്നു.

സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജനറൽ കൺവീനർ വിനോദൻ തുരുത്തി സ്വാഗതം പറഞ്ഞു. ചെയർമാൻ ശ്രീരാജ് പാലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു . ട്രഷറർ സുകേഷ് പ്രമേയം അവതരിപ്പിച്ചു. സംഘടനയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദുമ പള്ളത്തെ കെട്ടിടത്തിൽ ജനവരി 23 ന് ഉദ്ഘാടനം നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.കെ. ആർ ചന്ദ്രൻ പാലാർ, ഹരിഹര സുധൻ ഉദുമ, ചന്ദ്രൻ വൈദ്യർ ഉദുമ, സൂരജ് തൃക്കരിപ്പൂർ , പ്രദീപൻ കണ്ണൂർ, രമിത്ത് കണ്ണപുരം, സുനിത്ത് മാഹി, ദാമോധരൻ പാലാർ എന്നിവർ സംസാരിച്ചു.

0Shares