
കാസർകോട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും മടിക്കൈ പഞ്ചായത്തും തമ്മില്‍ ലോകകപ്പ് ഫുട്‌ബോളിൻ്റെ ഭാഗമായി സൗഹൃദ ഫുട്ബോള്‍ മത്സരം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അര്‍ജന്റീന ടീമിനെ പ്രതിനിധീകരിച്ചും മടിക്കൈ പഞ്ചായത്ത് ബ്രസീല്‍ ടീമിനെ പ്രതിനിധീകരിച്ചും ജേഴ്‌സി അണിഞ്ഞ് കളിക്കളത്തിലിറങ്ങി.
കാഞ്ഞങ്ങാട് ടര്‍ഫില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ സൗഹൃദ ഫുട്ബോള്‍ മത്സരം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ അര്‍ജന്റീന ജേഴ്‌സിയണിഞ്ഞ ടീമിനെയും മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. പ്രകാശന്‍ ബ്രസീലിൻ്റെ ജേഴ്‌സിയണിഞ്ഞ ടീമിനെയും നയിച്ചു.

പഞ്ചായത്ത് മെമ്പര്‍മാരും ജീവനക്കാരും പങ്കെടുത്തു. സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീല്‍ ടീമിനെ പ്രതിനിധീകരിച്ച മടിക്കൈ പഞ്ചായത്ത് വിജയിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ വിജയികളായ മടിക്കൈ പഞ്ചായത്തിലെ ടീമംഗങ്ങള്‍ക്ക് ട്രോഫി സമ്മാനിച്ചു.
