നടൻ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ തട്ടിപ്പ് കേസ്

  • Post category:entertainment
  • Reading time:1 min read
You are currently viewing നടൻ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ തട്ടിപ്പ് കേസ്

ഒറ്റപ്പാലം (പാലക്കാട്): സിനിമാ നിർമ്മാണത്തിന്‍റെ പേരിൽ വാങ്ങിയ മൂന്ന് കോടിയിലധികം രൂപ തിരികെ നൽകാത്തതിന് താരദമ്പതികൾക്കെതിരെ കേസെടുത്തു. തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്‍റെ പരാതിയിലാണ് നടൻ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തത്.

3.14 കോടി രൂപയാണ് ‘കൂദാശ’ എന്ന സിനിമയുടെ നിർമ്മാണത്തിനായി ലഭിച്ചതെന്ന് പരാതിയിൽ പറയുന്നു. 2017ൽ ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. തൃശൂരിലും കൊച്ചിയിലും ഇതുസംബന്ധിച്ച ചർച്ചകൾ നടന്നു. സിനിമ റിലീസ് ചെയ്ത ശേഷം പണവും ലാഭവിഹിതവും തിരികെ നൽകാമെന്ന വിശ്വാസത്തിലാണ് ഇടപാട് നടത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു.

വാഗ്ദാനം പാലിക്കാത്തതിനെ തുടർന്നാണ് റിയാസ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പ്രാഥമികാന്വേഷണത്തിന് ശേഷം പരാതി ഒറ്റപ്പാലം പൊലീസിന് കൈമാറി. കാരണം എല്ലാ ഇടപാടുകളും ഒറ്റപ്പാലത്തെ ബാങ്ക് വഴിയായിരുന്നു. വഞ്ചനാക്കുറ്റം ചുമത്തി ഇരുവർക്കുമെതിരെ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

0Shares