അമ്പിളി മുറ്റത്ത് പിറന്നുവീണു ചന്ദ്രയാന്‍-3, തൊട്ടു ചന്ദ്രന്‍റെ മണ്ണില്‍; ഇന്ത്യന്‍ ജനകോടി മനസുകളിൽ ആഹ്ളാദാരവം

You are currently viewing അമ്പിളി മുറ്റത്ത് പിറന്നുവീണു ചന്ദ്രയാന്‍-3, തൊട്ടു ചന്ദ്രന്‍റെ മണ്ണില്‍; ഇന്ത്യന്‍ ജനകോടി മനസുകളിൽ ആഹ്ളാദാരവം

ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ -3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്‌തു. ഇന്ത്യന്‍ സമയം 5.45ന് ആരംഭിച്ച പ്രക്രിയ 6.03 ഓടെ പൂര്‍ത്തിയായി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലേക്ക് ലാന്‍ഡര്‍ ഇറങ്ങി. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഒപ്പം ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്ക് സ്വന്തമായി.

(Credits: Shutterstock) Courtesy: News 18 Malayalam

ദക്ഷിണ ധ്രുവത്തിലെ മാന്‍സിനസ്- സി, സിംപീലിയസ്- എന്‍ ഗര്‍ത്തങ്ങള്‍ക്കിടയില്‍ 69.36 ഡിഗ്രി തെക്കായിട്ടാണ് ഇറങ്ങിയത്. 4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്ത് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന വിധമാണ് ലാന്‍ഡിങ് ക്രമീകരിച്ചിരിച്ചത്. ലാൻഡർ വിക്രം, റോവർ പ്രഗ്യാൻ എന്നിവ ഉൾപ്പെടുന്നതാണ് ചന്ദ്രയാൻ മൂന്നിന്‍റെ ലാൻഡർ മൊഡ്യൂൾ.

0Shares