വടകരയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി; മേഖലയിൽ കനത്ത പോലീസ് നിരീക്ഷണം തുടരുന്നു; കൂടുതൽ അറിയാം..

  • Post category:local news / news
  • Reading time:1 min read
You are currently viewing വടകരയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി; മേഖലയിൽ കനത്ത പോലീസ് നിരീക്ഷണം തുടരുന്നു; കൂടുതൽ അറിയാം..

കോഴിക്കോട്: വടകര ചാനിയംകടവിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചാനിയംകടവ് – ശാന്തി നഗർ റോ‍ഡ് ജങ്ഷനിൽ കലുങ്കിനടിയിൽ പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. കഴിഞ്ഞദിവസം സി.പി.എം – ലീഗ് സംഘർഷത്തിൽ പ്രദേശത്ത് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനുശേഷം മേഖലയിൽ കനത്ത പോലീസ് നിരീക്ഷണം തുടരുന്നതിനിടെയാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. ബോംബുകൾ പുറമേരി കുനിങ്ങാട് ക്വാറിയിലേക്ക് മാറ്റി നിർവീര്യമാക്കി.

0Shares