Categories
Kerala local news obitury

സി.എച്ച് ഹുസൈനാർ തെക്കിലിൻ്റെ വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി; നാലര പതിറ്റാണ്ട്കാലം പൊതുജീവിതത്തിൽ നിറഞ്ഞ് നിന്ന നേതാവ്; മുസ്ലിം ലീഗിൻ്റെയും സമസ്തയുടെയും പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം

തെക്കിൽ(കാസർകോട്): വിദ്യാർത്ഥി, യുവജന രാഷ്ട്രിയത്തിലൂടെ പൊതുരംഗത്ത് കടന്ന് വന്ന് നാലര പറ്റിണ്ടാണ്ട്കാലം മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് വേണ്ടി ജീവിതം സമർപ്പിച്ച മുസ്ലിം ലീഗ് നേതാവും മുൻ ചെമനാട് ഗ്രാമപഞ്ചായത് മെമ്പറുമായ സി.എച്ച് ഹുസൈനാർ തെക്കിലിൻ്റെ പെട്ടന്നുള്ള ദേഹവിയോഗം തെക്കിൽ, ചട്ടഞ്ചാൽ പ്രദേശങ്ങളെ ദുഖത്തിലാഴ്ത്തി. എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന ഹുസൈനാർ തെക്കിലിന് മുസ്ലിം ലീഗ് പാർട്ടി ജീവന് തുല്യമായിരുന്നു. ജനപ്രതിനിധിയായിരിക്കുമ്പോൾ പുത്തരിയടുക്കം എട്ടാവാർഡിന് വേണ്ടി അദ്ധേഹം നടത്തിയ വിഘസന പ്രവർത്തനങ്ങൾ എല്ലാവരാലും അംഗീകരിക്കപ്പെട്ടതാണ്. തെക്കിൽ, ചട്ടഞ്ചാൽ പ്രദേശങ്ങളിലും ചെമനാട് പഞ്ചായതിലും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയെ ശക്കതിപ്പെടുത്തുന്നതിൽ അദ്ധേഹം നടത്തിയ പ്രവർത്തനങ്ങൾ വളരെ വലുതാണ്. രാഷ്ട്രീയത്തിനോടൊപ്പം മതസാമൂഹിക രംഗത്തും അദ്ധേഹം നിറസാനിദ്ധ്യമായിരുന്നു. സമസ്തയുടെ സജീവ പ്രവർത്തകനും, ചട്ടഞ്ചാൽ എം.ഐ.സിയുടെ സ്ഥാപക കാലം മുതൽ സി.എം ഉസ്താദിനോടൊപ്പം സ്ഥാപനത്തിൻ്റെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ച അദ്ധേഹം മരണംവരെ എം.ഐ.സിയുടെ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. ആദ്യകാലത്ത് എസ്.വൈ.എസിൻ്റെ ഉദുമ മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡണ്ട്, മുസ്ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ഡ്, സംസ്ഥാന കൗൺസിലർ തുടങ്ങിയ പദവികൾ വഹിച്ചിരുന്ന അദ്ധേഹം നിലവിൽ മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം, ചട്ടഞ്ചാൽ ടൗൺ കമ്മിറ്റി പ്രസിഡണ്ട്, ചട്ടഞ്ചാൽ അർബൻ സൊസൈറ്റി ഡയറക്ടർ, മോട്ടോർ തൊഴിലാളി STU ജില്ലാ വൈസ് പ്രസിഡണ്ട്, ചട്ടഞ്ചാൽ യൂണിറ്റ് പ്രസിഡണ്ട്, യുഡിഎഫ് ചെമനാട് പഞ്ചായത് ലൈസൺ കമ്മിറ്റി അംഗം, സ്ഥാനങ്ങൾ വഹിച്ചിരുന്നു.

അദ്ധേഹത്തിൻ്റെ മരണവിവരമറിഞ്ഞ് നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും വലിയ ഒരു ജനാവലിയാണ് വീട്ടിലെത്തുകയും ജനാസ നിസ്കാരത്തിൽ സംബന്ധിക്കുകയും ചെയ്തത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ ഇ എ ബക്കർ, ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ, പഞ്ചായത് ജനറൽ സെക്രട്ടറി ടി ഡി കബീർ എന്നിവർ ചേർന്ന് ജനാസയ്ക്ക് ഹരിതപതാക പുതപ്പിച്ചു.
തെക്കിൽ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി. തെക്കിലിൽ നടന്ന അനുശോച യോഗത്തിൽ മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ അദ്ധ്യക്ഷ വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എം ഷാജി അനുശോചന പ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.ഡി കബീർ സ്വാഗതം പറഞ്ഞു.
സമസ്ത ഉപാദ്ധ്യക്ഷൻ യു.എം അബ്ദുൾ റഹിമാൻ മുസ്ലിയാർ, സയ്യിദ് ഹുസൈൻ തങ്ങൾ, ജില്ലാ ട്രഷറർ പി.എം മുനീർ ഹാജി, ജില്ലാ ഭാരവാഹികളായ അഡ്വ എൻ എ ഖാലിദ്, എജിസി ബഷീർ, അബ്ദുല്ല കുഞ്ഞി ചെർക്കള, എ ബി ശാഫി, ഹാരിസ് ചൂരി, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത്, ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹമീദ് മാങ്ങാട്, തുടങ്ങി മുസ്ലിം ലീഗിലെയും സമസ്തയിലെയും നിരവധി നേതാക്കൾ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest