
നാഗ്പുര്‍: വനിതാഡോക്ടറുമായി പരിചയത്തിലായ കമ്മീഷണർ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് വഞ്ചിക്കുകയും ചെയ്തതായി പരാതി. പുതുച്ചേരി സ്വദേശിയായ 35കാരനായ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ക്കെതിരെയാണ് യുവതി പരാതി നല്കയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നെന്നും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
നാഗ്പൂരില്‍ നാഷണല്‍ അക്കാദമി ഓഫ് ഡയറക്‌ട് ടാക്‌സില്‍ പരിശീലനക്കാലത്താണ് പ്രതി ഡോക്ടറെ പരിചയപ്പെടുന്നത്. പിന്നീട് പരിചയപ്പെട്ട് ഫോണ്‍ നമ്ബര്‍ കൈമാറി. വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും തൻ്റെ നഗ്ന ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. ഗര്‍ഭണിയായപ്പോള്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു.

വിവാഹത്തിന് നിര്‍ബന്ധിച്ചാല്‍ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന്
ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. ബലാത്സംഗം ചെയ്യുകയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന പരാതിയിൽ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കിയതായി വാര്‍ത്താഏജന്‍സിയായ പിടിഐ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
