Categories
education Kerala local news trending

കോളേജിലെ കഞ്ചാവ് വേട്ടയിൽ രാഷ്ട്രീയം ചർച്ചയാകുന്നു; എസ്.എഫ്.ഐ യെ ബോധപൂർവ്വം ആക്രമിക്കുന്നതായി സംസ്ഥാന സെക്രട്ടറി

കൊച്ചി: കോളേജിലെ കഞ്ചാവ് വേട്ടയിൽ രാഷ്ട്രീയം ചർച്ചയാകുന്നു. എസ്.എഫ്.ഐ യെ ബോധപൂർവ്വം ആക്രമിക്കാനുള്ള ആയുധമായി കളമശേരി പൊളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട ഉപയോഗിക്കുന്നുവെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. 2 കിലോ കഞ്ചാവുമായി പിടിയിലായവരുടെ കെ.എസ്.യു പശ്ചാത്തലം മറച്ചുവെച്ചാണ് എസ്.എഫ്.ഐ പ്രവർത്തകരുടെ പേരുകൾ മാധ്യമങ്ങൾ കൊണ്ടാടിയത്. ഇന്ന് പിടിയിലായ കെ.എസ്.യു നേതാക്കളെ പൂർവ വിദ്യാർഥികളായി മാത്രം മാധ്യമങ്ങൾ അവതരിപ്പിച്ചതായും പി.എസ് സഞ്ജീവ് പറഞ്ഞു. പിടിയിലായ ജയിലിൽ കിടക്കുന്ന 3 പേരും കെ.എസ്.യു നേതാക്കളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഞ്ചാവ് വേട്ടയിൽ മാധ്യമങ്ങൾ പക്ഷപാതപരമായി വാർത്തകൾ കൊടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest