Categories
Kerala local news trending

കോളേജിലെ കഞ്ചാവ് വേട്ട; പ്രതികരണവുമായി പ്രതിപക്ഷ നേതാവ്; എസ്എഫ്ഐ നേതൃത്വം അറിഞ്ഞുള്ള കച്ചവടമാണോ.?

കൊച്ചി: പോളി ടെക്നിക് കോളേജിൽ നിന്ന് കഞ്ചാവ് പിടിച്ച കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. കോൺ​ഗ്രസിൻ്റെ പ്രധാന പ്രശ്നം ലഹരിയല്ല, എസ്എഫ്ഐ ആണെന്ന ഭരണപക്ഷത്തിൻ്റെ ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കഞ്ചാവ് കേസിൽ എസ്എഫ്ഐ നേതാവിനെയാണ് അറസ്റ്റ് ചെയ്തത്. അത് അവർക്ക് അങ്ങ് സമ്മതിച്ചാൽ പോരെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പോളി ടെക്നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ച സംഭവത്തിൽ തങ്ങളല്ല പ്രിൻസിപ്പലാണ് പരാതി നൽകിയതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എസ്എഫ്ഐ നേതൃത്വത്തിലുള്ള കഞ്ചാവ് കച്ചവടം തന്നെയാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ലെന്നും പൂക്കോട് ആത്മഹത്യയാണോ കെട്ടിത്തൂക്കിയതാണോ എന്ന് ഇപ്പോഴും അറിയില്ല എന്നും അദ്ദേഹം പറഞ്ഞു. യുവജന വിദ്യാർഥി സംഘടനകൾക്ക് ഇതിൽ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest