നിയമം പാലിക്കാത്ത ബസുകൾ ഇനി കുടുങ്ങും; ചെർക്കള നഗരത്തിൽ ക്യാമറകൾ സ്ഥാപിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing നിയമം പാലിക്കാത്ത ബസുകൾ ഇനി കുടുങ്ങും; ചെർക്കള നഗരത്തിൽ ക്യാമറകൾ സ്ഥാപിച്ചു

ചെർക്കള / കാസർകോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെർക്കള യൂണിറ്റിൻ്റെ നേതൃത്വത്തിൽ ചെർക്കള ടൗൺ സർക്കിളിൽ മൂന്ന് സി.സി ക്യാമറകൾ സ്ഥാപിച്ചു. വ്യാപാരികളുടെയും ബസ്സ് സ്റ്റാൻഡ് കെട്ടിട ഉടമയുടെയും സഹകരണത്തോടെ സ്ഥാപിച്ച ക്യാമറകളുടെ സ്വിച്ച് ഓൺ വിദ്യാനഗർ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ അനൂപ് കുമാർ നിർവഹിച്ചു.

കെ.വി.വി ഇ.എസ് ചെർക്കള യൂണിറ്റ് പ്രസിഡണ്ട് ബി.എം ഷെരീഫ്, മറ്റു ഭാരവാഹികളായ മഹമൂദ് ആദിത്യ, ബഷീർ മാക്, സുനിൽ തോട്ടത്തിൽ ബസ് സ്റ്റാൻഡ് കെട്ടിട ഉടമ സി. ജാഫർ, മറ്റു വ്യാപാരികളും നാട്ടുകാരും പങ്കെടുത്തു.

ചെർക്കള ടൗണിൽ നിരന്തരമായി ഉണ്ടാകുന്ന മോഷണങ്ങൾ തടയുന്നതിന് വേണ്ടിയും, ചട്ടഞ്ചാൽ, ബദിയടുക്ക ഭാഗങ്ങളിൽ നിന്നും വരുന്ന ഭൂരിഭാഗം ബസ്സുകളും ചെർക്കള പുതിയ ബസ്സ് സ്റ്റാൻഡിൽ കയറാതെ പോകുന്ന സാഹചര്യത്തിൽ അവയുടെ നേരിട്ടുള്ള വിവരങ്ങൾ പോലീസിനും ആർ.ടി.ഒയ്ക്കും എത്തിക്കുന്നതിനും വേണ്ടിയാണു ക്യാമറകൾ സ്ഥാപിച്ചത്. ചെർക്കള ടൗണിൻ്റെ മറ്റു ഭാഗങ്ങളിൽ ആറ് ക്യാമറകൾ കൂടി ഉടനെ സ്ഥാപിക്കാനാണ് തീരുമാനം.

ക്യാമറയിൽ ലൈവ് ലഭിച്ച സ്റ്റാന്റിൽ കയറാത്ത ബസ്സുകൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് ആർ.ടി.ഒ യും പോലീസും അറിയിച്ചു.

0Shares