മുൻ മുഖ്യമന്ത്രി സി.എച്ച്ൻ്റെ നാമധയത്തിൽ ജില്ലയിലുള്ള ഏക കലാലയം; കുമ്പള സൂരംബയലിലുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സീനിയർ സെക്കണ്ടറി സ്കൂളിനെ പരിചയപ്പെടാം..

You are currently viewing മുൻ മുഖ്യമന്ത്രി സി.എച്ച്ൻ്റെ നാമധയത്തിൽ ജില്ലയിലുള്ള ഏക കലാലയം; കുമ്പള സൂരംബയലിലുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സീനിയർ സെക്കണ്ടറി സ്കൂളിനെ പരിചയപ്പെടാം..

കുമ്പള: പുതു അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ച് സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സീനിയർ സെക്കണ്ടറി സ്കൂൾ. എൽ.കെ.ജി മുതൽ പ്ലസ്‌ടു വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിന് പുറമെ എയ്‌ഡഡ്‌ എൽ.പി സ്കൂളിലേക്കും അഡ്‌മിഷൻ നടക്കുന്നതായി മാനേജ്‌മന്റ് അറിയിച്ചു. പാഠ്യപദ്ധതിയോടപ്പം പാഠ്യേതര പദ്ധതിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്ഥാപനമാണ് സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്കൂൾ.

കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അവരെ വാർത്തെടുക്കാൻ ശ്രമിക്കുകയാണ്. പാട്ട്, ഡാൻസ്, സ്പോർട്സ്, മ്യൂസിക്, ഇതര ആക്ടിവിറ്റീസ് കുട്ടികളുടെ തലപര്യം മനസ്സിലാക്കി കൂടുതൽ പ്രാധാന്യത്തോടെ അധ്യാപകർ പ്രോത്സാഹനം നൽകുന്നു. ഇതിന് പുറമെ കുട്ടികൾക്കായി കരാട്ടെ, കുങ്ഫു, അടക്കമുള്ള ആയോധന കലകളും പദ്ധതിയുടെ ഭാഗമാക്കാനൊരുങ്ങുകയാണ്. സ്വിമ്മിങ് പരിശീലനത്തെ കുറിച്ചുള്ള ആലോചനയിലാണ് മാനേജ്‌മന്റ്, പെൺകുട്ടികൾക്കായി കുക്കിങ് അടക്കമുള്ള എക്സ്ട്രാ ആക്ടിവിറ്റീസും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മാനേജ്‌മെന്റ്റ് പ്രതിനിധി മുഹമ്മദ് ഇക്ബാൽ പറഞ്ഞു. വിശാലമായ സൗകര്യം മികച്ച ഗ്രൗണ്ട്, ഇൻഡോർ സ്റ്റേഡിയം സ്കൂളിൻ്റെ പ്രത്യേകതയാണ്.

കുമ്പള, സൂരംബയലിൽ 1998 ൽ ആരംഭിച്ചതാണ് സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സീനിയർ സെക്കണ്ടറി സ്കൂൾ. അന്ന് ആർക്കും അത്ര പ്രാധാന്യം ഇല്ലാതിരുന്ന പാറ പ്രദേശം. ഇന്ന് മികച്ച കലാലയമായി മാറ്റിയെടുത്തതിൽ ഒരുപാട് പ്രയത്നങ്ങളുടെ കഥപറയാനുണ്ട് ഈ പ്രസ്ഥാനത്തിന്. മികച്ച അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ഒരുപാട് വിദ്യാർത്ഥികളെ വാർത്തെടുത്ത കലാലയം. ഇന്നും യാത്ര തുടരുകയാണ്. മുന്നോട്ട് ഒരുപാട് മക്കൾക്ക് വിദ്യ പകർനുള്ള യാത്ര.

0Shares