ആരോഗ്യമന്ത്രിക്ക് പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കൊറോണ സ്ഥിരീകരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ആരോഗ്യമന്ത്രിക്ക് പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കൊറോണ സ്ഥിരീകരിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊറോണ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു. അതിനിടെയാണ് പരിശോധന ഫലം പോസിറ്റീവായ റിപ്പോര്‍ട്ട് പുറത്തുവന്നത്. അതേസമയം, വൈറസ് സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം തന്നെയാകും പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വ്വഹിക്കുക.

നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും വൈറസ് സ്ഥിരീകരിച്ചിരുന്നു. ലോകത്ത് ആകെ കൊറോണ മരണം 24,871 ആയി ഉയര്‍ന്നു. അഞ്ചര ലക്ഷം ആളുകളിലാണ് ലോകത്ത് കൊറോണ ബാധിച്ചത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 85000 പേരിലാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

0Shares