Categories
international news

3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മസ്തിഷ്‌ക ശസ്ത്രക്രിയ നടന്നിരുന്നു; തലയോട്ടിയില്‍ നിന്നും നിര്‍ണായക കണ്ടെത്തലുമായി ഗവേഷകര്‍

അക്കാലത്ത് ട്രെഫിനേഷന്‍ രീതിയിലാണ് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയത്. തലയോട്ടിയില്‍ ദ്വാരം ഉണ്ടാക്കി ശസ്ത്രക്രിയ നടത്തുന്ന രീതിയാണിത്.

3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മസ്തിഷ്‌ക ശസ്ത്രക്രിയ നടന്നിരുന്നുവെന്ന നിര്‍ണായക കണ്ടെത്തലുമായി ഗവേഷകര്‍. ഇസ്രായേലിലെ മെഗിദ്ദോ നഗരത്തിലെ ഒരു ശവക്കുഴിയില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങള്‍ ഇതിന് തെളിവാണെന്ന് ഗവേഷകര്‍ പറയുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രണ്ട് സഹോദരന്മാരുടെ അസ്ഥികൂടങ്ങളാണ് പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

ഈ അസ്ഥികൂടം വെങ്കലയുഗത്തിലേതാണ് (ബി.സി. 1550-നും ബി.സി. 1450-നും ഇടയില്‍) എന്നാണ് ഗവേഷകര്‍ പറയുന്നത്. രണ്ട് സഹോദരന്മാരില്‍ ഒരാള്‍ മരണത്തിന് മുമ്പ് ഏതാനും തവണ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. ഏകദേശം 3000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയിരിക്കുന്നതെന്നും കണ്ടെത്തി. ഏകദേശം 20 നും 40 നും ഇടയില്‍ പ്രായമുള്ളവരുടെ അസ്ഥികൂടങ്ങളാണ് ഇവ എന്നാണ് കണക്കുകൂട്ടല്‍.

അക്കാലത്ത് ട്രെഫിനേഷന്‍ രീതിയിലാണ് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയത്. തലയോട്ടിയില്‍ ദ്വാരം ഉണ്ടാക്കി ശസ്ത്രക്രിയ നടത്തുന്ന രീതിയാണിത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ട്രഫിനേഷന്‍ വ്യാപകമായി നടത്തിയിരുന്ന ശസ്ത്രക്രിയയായിരുന്നു എന്നതിന് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്ന് ഗവേഷക റേച്ചല്‍ കലിഷര്‍ പറഞ്ഞു.

4,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെഗിദ്ദോ നഗരം ഈജിപ്ത്, സിറിയ, മെസൊപ്പൊട്ടേമിയ, അനറ്റോലിയ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന കരമാര്‍ഗ്ഗമായിരുന്നു. പുരാതന കാലത്ത് മെഗിദ്ദോ ഒരു വ്യാപാര നഗരമായി അറിയപ്പെട്ടിരുന്നു. ഇത് കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കോട്ടകളും നിറഞ്ഞ ഒരു സമ്പന്നമായ കോസ്മോപൊളിറ്റന്‍ നഗരമാക്കി പിന്നീട് മാറ്റുകയായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest