Categories
international news trending

കാമുകിയുടെ ശരീരം തളര്‍ന്നു; ഇഷ്ടം പറഞ്ഞ് ഒരുമാസത്തിനകം പക്ഷാഘാതം, കഴിഞ്ഞ 30 വര്‍ഷമായി പരിചരിച്ച കാമുകന്‍ ലോക പുരുഷ സങ്കൽപം

ഹാറ്റ്സ് ഓഫ്.’ എന്നാണ് ഒരാള്‍ വീഡിയോയില്‍ പ്രതികരിച്ചത്

ബീജിംഗ്: മുപ്പത് വര്‍ഷമായി ശരീരം തളര്‍ന്ന കാമുകിയെ പരിചരിക്കുന്ന ഷു എന്ന ചൈനക്കാരന്‍ ആയിരക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുന്നു.1992ലാണ് അന്ന് 29 വയസുണ്ടായിരുന്ന ഷു, സുന്ദരിയായ ഹുവാങിനെ കണ്ടുമുട്ടുന്നത്. ആദ്യകാഴ്‌ചയില്‍ തന്നെ ഹുവാങില്‍ ഷുവില്‍ അനുരക്തനായി. വൈകാതെ പ്രണയം തുറന്ന് പറഞ്ഞു. ഇരുവര്‍ക്കും തമ്മില്‍ പ്രണയം മൊട്ടിട്ടു. എന്നാല്‍ പിന്നെ വീട്ടില്‍ കുടുംബക്കാരെയൊക്കെ കാമുകിയെ പരിചയപ്പെടുത്താമെന്ന് ഷു തീരുമാനിച്ചു. എന്നാല്‍ ഈ യാത്ര അവരുടെ ജീവിതത്തെ മാറ്റിമറിച്ചു. ഒരു ബസ് അപകടത്തില്‍ ഇരുവര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു.

അപകടത്തില്‍ ഹുവാങ്ങിൻ്റെ നട്ടെല്ലിന് കേടുപാടുകള്‍ സംഭവിച്ചു, താമസിയാതെ യുവതിയുടെ കാലുകള്‍ തളര്‍ന്നു. അപകടത്തില്‍ ഷുവിന് തലയില്‍ ചെറിയ പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അപകടത്തിന് ശേഷവും ഷു ഹുവാങ്ങിനെ വിട്ടുപോകാന്‍ തയ്യാറായില്ല. യുവതിയുടെ കുടുംബം ഉള്‍പ്പടെ കാമുകിയെ മറക്കാന്‍ ഷുവിനോട് ആവശ്യപ്പെട്ടെങ്കിലും അവളോടൊപ്പം ജീവിതം മുഴുവന്‍ ചെലവഴിക്കുമെന്ന വാഗ്ദാനം നിറവേറ്റാന്‍ അയാള്‍ ആഗ്രഹിച്ചു.

‘ഞങ്ങള്‍ ഡേറ്റിംഗിൽ ആയിരിക്കുമ്പോള്‍ ഞാന്‍ അവളെ ജീവിതകാലം മുഴുവന്‍ പരിപാലിക്കുമെന്നും എൻ്റെ വാഗ്ദാനം പാലിക്കുമെന്നും ഞാന്‍ അവളോട് പറഞ്ഞു,’ കഴിഞ്ഞ ആഴ്‌ച ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍ സു- പറഞ്ഞു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഹുവാങിനെ ഷു അയാളുടെ വീട്ടിലേക്ക് കൊണ്ടു പോയി. കാമുകിയെ പരിചരിക്കേണ്ടതിനാല്‍ മികച്ച ജോലി പോലും ഷു വേണ്ടെന്ന് വച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരു കുഞ്ഞിനെ ദത്തെടുത്തു.

ഇരുവരുടേയും പ്രണയ കഥ ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ’30 വര്‍ഷമായി തളര്‍വാത ബാധിതയായ തൻ്റെ കാമുകിയെ പരിചരിക്കുന്ന കാമുകന്‍..! പ്രണയത്തിനായി ഇത്രയധികം അര്‍പ്പണബോധമുള്ള പുരുഷന് സങ്കൽപം തന്നെ വിരളമാണ്. ഹാറ്റ്സ് ഓഫ്.’ എന്നാണ് ഒരാള്‍ വീഡിയോയില്‍ പ്രതികരിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *