രാജകുടുംബത്തില്‍ മാത്രം വിളമ്പിയിരുന്ന കറുത്ത അരി; ദീര്‍ഘായുസ് കിട്ടുന്ന ഈ സൂപ്പര്‍ഫുഡ് കഴിച്ചാല്‍ പ്രമേഹം പടിക്ക് പുറത്ത്, കൂടുതൽ അറിയാം

You are currently viewing രാജകുടുംബത്തില്‍ മാത്രം വിളമ്പിയിരുന്ന കറുത്ത അരി; ദീര്‍ഘായുസ് കിട്ടുന്ന ഈ സൂപ്പര്‍ഫുഡ് കഴിച്ചാല്‍ പ്രമേഹം പടിക്ക് പുറത്ത്, കൂടുതൽ അറിയാം

അരിയാഹാരം കഴിക്കാത്തവര്‍ നമ്മളില്‍ ഉണ്ടാവില്ല. എന്നാല്‍ സാധാരണയായി വെളുത്ത അരി, തവിട്ട് അരി എന്നിങ്ങനെ രണ്ടിനം അരിയെ കുറിച്ചാവും അറിയുക. ശരീരത്തിന് ഏറെ ആരോഗ്യം നല്‍കുന്ന കറുത്ത അരി തീര്‍ച്ചയായും ഒരു സൂപ്പര്‍ ഫുഡാണ്. പോഷകങ്ങളാല്‍ സമ്പുഷ്ടമായ കറുത്ത അരിയുടെ പ്രത്യേകതകള്‍ പണ്ടുകാലം മുതല്‍ക്കേ മനസിലാക്കിയിരുന്നു. ദീര്‍ഘായുസ് പ്രദാനം ചെയ്യാന്‍ കഴിവുണ്ടെന്ന വിശ്വാസത്താല്‍ ചൈനയിലും മറ്റും കറുത്ത അരി രാജകുടുംബങ്ങള്‍ മാത്രമേ വിളമ്പിയിരുന്നുള്ളു. സാധാരണക്കാര്‍ക്ക് ലഭ്യമല്ലാത്തതിനാല്‍ ഇതിനെ നിരോധിത അരി എന്നും അറിയപ്പെട്ടിരുന്നു. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതിലും വലിയ വിലയും അക്കാലത്ത് കറുത്ത അരിക്കുണ്ടായിരുന്നു.

കറുപ്പ് നിറം

കറുത്ത അരിക്ക് കറുപ്പും പര്‍പ്പിള്‍ നിറവും ലഭിക്കുന്നത് ഇതിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിന്‍ എന്ന വസ്തുകാരണമാണ്. പോഷണ ഗുണത്തിലും രുചിയിലും കറുത്ത അരി മറ്റ് നിറത്തിലുള്ള അരിയെക്കാലും മുന്നിലാണ്.

രാജ്യങ്ങള്‍

ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്‍, ഫിലിപ്പീന്‍സ്, തായ് ലന്‍ഡ് എന്നീ രാജ്യങ്ങളിലാണ് കറുത്ത അരി കൃഷി ചെയ്യുന്നത്.

ചില സ്ഥലങ്ങളില്‍ നീളമേറിയ കറുത്ത അരിയും കൃഷി ചെയ്യുന്നുണ്ട്. പ്രധാനമായും രണ്ട് തരത്തിലുള്ള കറുത്ത അരിയാണ് കാണപ്പെടുന്നത്. തായ് ജാസ്മിന്‍ ബ്ലാക്ക് റൈസ്, ഇന്തോനേഷ്യന്‍ ബ്ലാക്ക് റൈസ് എന്നീ ഇനങ്ങളാണ് വിപണിയില്‍ ഏറെ ലഭ്യം.

പോഷക മൂല്യം

കറുത്ത അരിയില്‍ ശരീരത്തിന് ആവശ്യമായ മിക്ക പോഷകങ്ങളുമുണ്ട്. ഒരു കപ്പ് വേവിച്ച കറുത്ത അരിയില്‍ 173 കലോറി, അഞ്ച് ഗ്രാം പ്രോട്ടീന്‍, രണ്ട് ഗ്രാം കൊഴുപ്പ്, ഒരു മില്ലിഗ്രാം ഇരുമ്പ്, 38 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 1 ഗ്രാം ഷുഗര്‍, 4 മില്ലിഗ്രാം സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു. വെള്ള, തവിട്ട് അരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കറുത്ത അരിയില്‍ ഫാറ്റ് വളരെ കുറവാണ്. ഒരു നേരം കറുത്ത അരിയുണ്ടാല്‍ ശരീരത്തില്‍ പ്രതിദിനം ആവശ്യമായ ഇരുമ്പിൻ്റെ 60 ശതമാനവും ഫൈബറിൻ്റെ നാല് ശതമാനവും ലഭിക്കും.

ആന്റി ഓക്സിഡന്റുകള്‍

മറ്റേതൊരു അരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കറുത്ത അരിയില്‍ ആന്റി ഓക്സിഡന്റുകള്‍ വളരെ കൂടുതലാണ്. ധാന്യത്തിൻ്റെ പുറം പാളിയായ തവിട് ആന്തോസയാനിനുകളാല്‍ നിറഞ്ഞിരിക്കുന്നു. ഉദര രോഗങ്ങള്‍, അണുബാധ എന്നിവയെ ചെറുക്കാന്‍ കറുത്ത അരി സഹായിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാനും സഹായിക്കുന്നു.

ഗ്ലൂട്ടന്‍ ഫ്രീ

എന്നത് ഒരു സീഡ് സ്റ്റോറേജ് പ്രോട്ടീന്‍ ആണ്, കറുത്ത അരി സ്വാഭാവികമായും ഗ്ലൂട്ടന്‍ രഹിതമാണ്. അതിനാല്‍ അലര്‍ജിയുള്ള ആളുകള്‍ക്ക് വെള്ള അല്ലെങ്കില്‍ തവിട്ട് അരിക്ക് പകരം കറുത്ത അരി ദിവസവും കഴിക്കാം.

കാഴ്ച വര്‍ദ്ധിപ്പിക്കും

കറുത്ത അരിയില്‍ സിയാക്സാന്തിനും, ല്യൂട്ടിനും വലിയ അളവിലുണ്ട്. റെറ്റിനയില്‍ ഹാനികരമായ റേഡിയേഷൻ്റെയും അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍പ്പിക്കുന്ന ആഘാതവും ഇത് കുറയ്ക്കുന്നു.

പ്രമേഹ രോഗികള്‍ക്ക് അത്യുത്തമം

പ്രമേഹ നിയന്ത്രണത്തിനും കറുത്ത അരി സഹായിക്കുന്നു. കറുത്ത അരിയില്‍ ധാരാളം ഫ്‌ളേവനോയ്ഡുകളും ഫൈറ്റോ കെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഫ്‌ളേവനോയ്ഡുള്‍ പ്രമേഹ നിയന്ത്രണത്തെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കുന്നു. ഫൈറ്റോ കെമിക്കലുകള്‍ ശരീരത്തിലെ ഇന്‍സുലിന്‍ സംവേദന ക്ഷമതയെ മെച്ചപ്പെടുത്തുന്നു. കറുത്ത അരി ചെറുകുടലിലെ ദഹനം കുറയ്ക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.

0Shares