ദീപികയുടെ വസ്ത്രത്തിന്‍റെ നിറം കാവി; മധ്യപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും ഷാരൂഖ് ചിത്രം വിലക്കുമെന്ന് ബി.ജെ.പി

  • Post category:entertainment
  • Reading time:1 min read
You are currently viewing ദീപികയുടെ വസ്ത്രത്തിന്‍റെ നിറം കാവി; മധ്യപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും ഷാരൂഖ് ചിത്രം വിലക്കുമെന്ന് ബി.ജെ.പി

ഷാരൂഖ് ഖാൻ നായകനാവുന്ന പുതിയ ചിത്രം ‘പഠാന്’ മഹാരാഷ്ട്രയിലും വിലക്ക് ഭീഷണി. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് റാം കദമാണ് ചിത്രം വിലക്കുമെന്ന് ഭീഷണി മുഴക്കിയത്.

സിനിമയിൽ ദീപികയുടെ വസ്ത്രത്തിന്‍റെ നിറം കാവിയാണെന്നും ഇത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണ്. ഇത് ഹിന്ദുത്വത്തെ ബഹുമാനിക്കുന്ന സംസ്ഥാന സർക്കാരിന് അനുവദിച്ച് കൊടുക്കാനാവില്ലെന്നും റാംകദം പറയുന്നു.

കഴിഞ്ഞ ദിവസം ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ നരോത്തം മിശ്ര രംഗത്തെത്തിയിരുന്നു. ‘ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ട് ചിത്രീകരിക്കുന്നത്’, എന്നാണ് നരോത്തം മിശ്രയുടെ വാദം.

0Shares