Trending News





ശബരിമല: പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബി.ജെ.പി നേതാക്കൾ പ്രശ്‌നമുണ്ടാക്കിയതായി കരാറുകാരൻ പരാതിപ്പെട്ടു. പമ്പയിലെ ക്ലോക്ക് റൂം കരാറുകാരനാണ് ആരോപണവുമായി രംഗത്തെത്തിയത്.
Also Read
ക്ലോക്ക് റൂമിന് അമിത നിരക്കിടാക്കുന്നുവെന്ന് ആരോപിച്ച് വെള്ളിയാഴ്‌ച ഏതാനും ഭക്തർ പ്രതിഷേധിച്ചിരുന്നു. ഇവരെ ബി.ജെ.പി നേതാക്കൾ ഇളക്കിവിട്ടത് ആണെന്നാണ് ആരോപണം.

ബി.ജെ.പി റാന്നി മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുമാറും ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധനും എതിരെയാണ് ആരോപണം. ഇരുവരും പിരിവിനായി ക്ലോക് റൂമിൽ എത്തിയതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളും കരാറുകാരൻ പുറത്തുവിട്ടു.
അതേസമയം. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് ഭക്തർക്ക് ഒപ്പം നിന്ന് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്‌തതെന്ന് വിശദീകരിച്ച് ബി.ജെ.പി നേതൃത്വം പറഞ്ഞു. ഭക്തരുടെ പേരിൽ ശബരിമലയിൽ ബി.ജെ.പി നേതൃത്വം അനാവശ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് നേരത്തെ ആക്ഷേപമുണ്ട്.
സംസ്ഥാനത്തെ ഇടതുസർക്കാരിനോടും ദേവസ്വം ബോർഡിനോടും ബി.ജെ.പിക്കുള്ള അസഹിഷ്‌ണത ആണ് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു.

Sorry, there was a YouTube error.