
കാഞ്ഞങ്ങാട്: കാറ്റാടി ജനശക്തി കലാവേദി ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനവും അനുമോദനവും സി.പി.ഐ.എം കാസർഗോഡ് ജില്ലാ സെക്രട്ടറിയും തൃക്കരിപ്പൂർ എം.എൽ.എയുമായ എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ജനശക്തി കലാവേദി പ്രസിഡണ്ട് വി.വി സുനിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ സാംസ്കാരിക പ്രഭാഷകൻ മനോജ് പട്ടാനൂർ പ്രഭാഷണം നടത്തി. പരിപാടിയിൽ വച്ച് ക്ലബ്ബ് പരിധിയിലെ ഡോക്ടറായ ഡോക്ടർ സാഹിർ ഹമീദ് കാറ്റാടി, കവയത്രി പുഷ്പ കൊളവയൽ, അജാനൂർ സോണൽ കനിവ് പാലിയേറ്റീവ് നേഴ്സ് സന്ധ്യ ശ്രീജിത്ത്, മികച്ച ക്ഷീര കർഷകൻ സി.എച്ച് ബാബു, നീറ്റ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച എം.ബി.ബി.എസ് സീറ്റ് കരസ്ഥമാക്കിയ അഭിനന്ദ്. കെ, നന്ദിത മൂത്തൽ, എൽ.ഡി.സി റാങ്ക് ഹോൾഡർ തുഷിൻ ഗണേഷ്, എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ കെ.അദ്വി ത്ത് എന്നിവരെ അനുമോദിച്ചു.
അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ്, സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം കാറ്റാടി കുമാരൻ, കൊളവയൽ ലോക്കൽ സെക്രട്ടറി ഗംഗാധരൻ കൊളവയൽ, ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് വിപിൻ ബല്ലത്ത്, സി.പി.എം കൊളവയൽ ലോക്കൽ കമ്മിറ്റി അംഗം സന്തോഷ് കാറ്റാടി, വിപിൻ കാറ്റാടി, കാറ്റാടി സെക്കൻഡ് ബ്രാഞ്ച് സെക്രട്ടറി സുഭാഷ് കാറ്റാടി, ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എസ്.കെ സുർജിത്ത് എന്നിവർ സംസാരിച്ചു. ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് എൻ നാരായണി സമ്മാനദാനം നടത്തി. ജനശക്തി കലാവേദി സെക്രട്ടറി രതീഷ് കാറ്റാടി സ്വാഗതവും ട്രഷറർ ടി. മനോജ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ജനശക്തി കലാവേദിയിലെ കലാപ്രവർത്തകർ അവതരിപ്പിച്ച ഓണം നൈറ്റ് ടു കെ 25 അരങ്ങേറി.
