
വ്യാപകമായ കൊവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞടുപ്പ് പ്രചരണത്തിനുള്ള കലാശക്കൊട്ടിന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക് .ആൾകൂട്ടം ഉണ്ടാക്കുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ല .നിയന്ത്രണ ലംഘനം നടന്നുവെന്ന് തോന്നിയാൽ പൊലീസ് കേസെടുക്കും .കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് കമ്മീഷന്‍ നല്‍കിയിട്ടുള്ള നിർദേശം .

കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു .ഈ വരുന്ന ഞായറാഴ്ച്ചയാണ് കലാശക്കൊട്ട് നടക്കേണ്ടിയിരുന്നത് .എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കലാശക്കൊട്ടിനു വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഞായറാഴ്ചവരെ വീട് കയറിയുള്ള വോട്ട് അഭ്യർത്ഥനയ്ക്ക് പാർട്ടികൾക്ക് നീങ്ങേണ്ടി വരും.
