കല്ലുരാവി അയ്യപ്പ ഭജന മഠത്തിൻ്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പും ആദരിക്കൽ ചടങ്ങും നടന്നു

You are currently viewing കല്ലുരാവി അയ്യപ്പ ഭജന മഠത്തിൻ്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പും ആദരിക്കൽ ചടങ്ങും നടന്നു

കാഞ്ഞങ്ങാട്: കല്ലുരാവി അയ്യപ്പ ഭജന മഠത്തിൻ്റെ ധന ശേഖരണാർത്ഥം പുറത്തിറക്കിയ സമ്മാന കൂപ്പണിൻ്റെ നറുക്കെടുപ്പ് ചടങ്ങും സംസ്ഥാന കുടുംബശ്രീ എക്സിക്യൂട്ടീവ് ഓഫീസറായ എച്ച്. ദിനേശൻ ഐ.എ.എസിനെ ആദരിക്കുന്ന ചടങ്ങും നടന്നു. കല്ലുരാവി അയ്യപ്പ ഭജനമടത്തിൻ്റെ വിപുലീകരണത്തിന് വേണ്ടിയുള്ള ധനശേഖരണാർത്ഥമാണ് സമ്മാന കൂപ്പൺ പുറത്തിറക്കിയത്. ഒന്നാം സമ്മാനമായി ജൂപ്പിറ്റർ സ്കൂട്ടറും രണ്ടാം സമ്മാനമായി ക്ഷേത്ര മാതൃസമിതി സ്പോൺസർ ചെയ്ത ഇലക്ട്രിക് സ്കൂട്ടിയും മൂന്നാം സമ്മാനമായി ബാലേട്ടൻ വെജിറ്റബിൾ സ്പോൺസർ ചെയ്ത 32 ഇഞ്ച് സ്മാർട്ട് ടി.വി.യുമാണ് സമ്മാനമായി നൽകുന്നത്. സമ്മാന കൂപ്പണിൻ്റെ നറുക്കെടുപ്പ് ഉദ്ഘാടനം സംസ്ഥാന കുടുംബശ്രീ എക്സിക്യൂട്ടീവ് ഓഫീസർ എച്ച്. ദിനേശൻ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഭജനമഠം രക്ഷാധികാരി കെ.ടി. സുനിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് സംസ്ഥാന കുടുംബശ്രീ എക്സിക്യൂട്ടീവ് ഓഫീസർ എച്ച്. ദിനേശൻ ഐ.എ.എസിനെ കാഞ്ഞങ്ങാട് നഗരസഭ 36ആം വാർഡ് കൗൺസിലർ സെവൻ സ്റ്റാർ അബ്ദുൽ റഹ്മാൻ പൊന്നാടയണിയിക്കുകയും 35 ആം വാർഡ് കൗൺസിലർ ഫൗസിയ ഷെരീഫ് ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. സെവൻ സ്റ്റാർ അബ്ദുൽ റഹ്മാൻ, ഫൗസിയ ഷെരീഫ് എന്നിവർ സംസാരിച്ചു. ഭജനമഠം ജോയിൻന്റ് സെക്രട്ടറി എൻ.വി. ബാബു സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ എൻ.വി. ചന്ദ്രൻ നന്ദിയും പറഞ്ഞു. നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ജൂപ്പിറ്റർ ലഭിച്ചത് 14816 എന്ന നമ്പറുള്ള സമ്മാന കൂപ്പണിനാണ്. രണ്ടാം സമ്മാനമായ ഇലക്ട്രിക് സ്കൂട്ടി 8436 എന്ന നമ്പറിനും മൂന്നാം സമ്മാനമായ ടി.വി10683 എന്ന നമ്പറിനും ലഭിച്ചു.

0Shares