Categories
channelrb special health news

പുല്ലൂർ ഗവൺമെന്റ് യു.പി സ്കൂൾ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി കാൻസർ ബോധവൽക്കരണ ക്ലാസും രോഗനിർണയ ക്യാമ്പും നടത്തി

പുല്ലൂർ: ജീവിതശൈലി രോഗങ്ങളും കാൻസറും വളരെയധികം വേഗത്തിൽ വർദ്ധിച്ചുവരുന്ന കാലത്ത് ബോധവൽക്കരണ ക്ലാസും രോഗനിർണയ ക്യാമ്പും നടത്തി. ആരംഭത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ് കാൻസറെന്നും രോഗത്തെക്കുറിച്ചുള്ള അജ്ഞതയും അലംഭാവവും തെറ്റായ ജീവിതശൈലിയും ആണ് കാൻസർ രോഗം വ്യാപിക്കാൻ കാരണമെന്നും ക്യാമ്പ് വിലയിരുത്തി.

പുല്ലൂർ ഗവൺമെന്റ് യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ സ്മൃതിപഥം അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയ സഹപാഠി രാജൻ എറവാടി കണ്ടത്തിൻ്റെ സ്മരണാർത്ഥം പുല്ലൂർ യു.പി സ്കൂളിൻ്റെ ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായാണ് കാൻസർ ബോധവൽക്കരണ ക്ലാസും രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചത്. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. സ്മൃതിപഥം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ട്രഷറർ പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ലേക് ഷോർ ഹോസ്പിറ്റലിലെ പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധനും ക്യാൻസർ ബോധവൽക്കരണ രംഗത്ത് മികച്ച ക്ലാസ്സ് കൈകാര്യം ചെയ്യുന്ന വ്യക്തിയുമായ ഡോക്ടർ വി.പി. ഗംഗാധരൻ ബോധവൽക്കരണ ക്ലാസ് എടുത്തു. ചടങ്ങിൽ വച്ച് ഡോക്ടർ വി. പി. ഗംഗാധരനെ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. കൂടാതെ ഏറ്റവും വേഗത്തിൽ ഏഷ്യൻ രാജ്യങ്ങളുടെ പേരുകൾ ഇംഗ്ലീഷ് അക്ഷരത്തിൽ മിറർ റൈറ്റിങ്ങിൽ എഴുതി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് സിൽ ഇടം പിടിക്കുകയും 2024- 25 വർഷം സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ് നേടുകയും ചെയ്ത കുമാരി ശ്രീയുക്ത പി.ആറിനെ ഡോക്ടർ വി.പി. ഗംഗാധരൻ അനുമോദിച്ചു. ചടങ്ങിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സീത, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ എം.വി നാരായണൻ, വി. പ്രീതി, എ.ഷീബ, പുല്ലൂർ ജി. യു.പി സ്കൂൾ പ്രധാനാധ്യാപകൻ പി. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. സ്മൃതി പഥം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സെക്രട്ടറി എം ജയരാമൻ സ്വാഗതവും വൈസ് പ്രസിഡണ്ട് സി. വിജയൻ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest