
പാട്‌ന: ബിഹാറില്‍ 80,000 മുസ്‌ലിം വോട്ടര്‍മാരെ ഒഴിവാക്കാൻ ശ്രമം നടക്കുന്നതായി ‘ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്’ റിപ്പോർട്ട് ചെയ്തു. മുസ്‌ലിം വോട്ടുകള്‍ നോക്കി വോട്ടർ ലിസ്റ്റിൽ നിന്നും വെട്ടാനാണ് ശ്രമം നടക്കുന്നത്. ബി.ജെ.പിയാണ് ഇത് പിന്നിൽ പിന്നിൽ പ്രവർത്തിക്കുന്നത്. ബിഹാറിലെ ധാക്ക മണ്ഡലത്തിലാണ് വോട്ട് വെട്ടാന്‍ ശ്രമം നടന്നത്. ധാക്കയിലെ ബി.ജെ.പി എം.എല്‍.എ പവന്‍ കുമാര്‍ ജയ്സ്വാളിൻ്റെ പേഴ്സണൽ സ്റ്റാഫിൻ്റെ പേരിലും പട്നയിലെ ബി.ജെ.പിയുടെ കമ്മിറ്റിയുടെ പേരിലുമാണ് വോട്ട് വെട്ടാന്‍ അപേക്ഷ നല്‍കിയത്. 78,000ത്തിലധികം മുസ്‌ലിം വോട്ടര്‍മാര്‍ ഇന്ത്യന്‍ പൗരന്മാരല്ല എന്ന് ആരോപിച്ചാണ് വോട്ട് വെട്ടാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. വോട്ടുകള്‍ കൂട്ടത്തോടെ വെട്ടാന്‍ നല്‍കിയ അപേക്ഷ സ്വീകരിക്കാന്‍ കഴിയില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ സംഭവം മറ്റുള്ളവർ അറിയുകയും വിവാദമാവുകയും ചെയ്തു.
