Categories
Kerala news

കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ്‌ ജോസഫിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ സംഘടനകൾ സത്യാഗ്രഹ വേദിയിലെത്തി

കണ്ണൂർ: മട്ടന്നൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ റാഫി തില്ലെങ്കിരിയുടെയും ജനറൽ സെക്രട്ടറി ഷബീർ എടയന്നൂരിൻ്റെയും നേതൃത്വത്തിൽ പ്രകടനമായി സത്യാഗ്രഹ പന്തലിൽ എത്തി രാജീവ്‌ ജോസഫിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് മാങ്ങാട് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ഇബ്രാഹിം പഞ്ചാറിൻ്റെ യും മാങ്ങാട്ടിടം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുഹമ്മദലിഎം.വി എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ സമരപന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സംസ്ഥാന ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ വിളക്കോടിൻ്റെ നേതൃത്വത്തിൽ സമിതിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ സമര വേദിയിലെത്തി ഐഖ്യദാർഢ്യം പ്രഖ്യാപിച്ചു. തലശ്ശേരി വികസന വേദി ജനറൽ സെക്രട്ടറി സജീവ് മാണിയത്തിൻ്റെയും വൈസ് പ്രസിഡണ്ടുമാരായ ബി.മുഹമ്മദ്‌ കാസിമിൻ്റെയും നുച്ചിലകത്ത് അഹമ്മദിൻ്റെയും നേതൃത്വത്തിൽ സമരവേദിയിൽ എത്തിയ സംഘവും രാജീവ്‌ ജോസഫിനു പിന്തുണ പ്രഖ്യാപിച്ചു. ഐ.എൻ.എല്ലിൻ്റെ പോഷക സംഘടനയായ നാഷണൽ പ്രവാസി ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് മുസ്തഫ തൈക്കണ്ടി, സെക്രട്ടറി സക്കറിയ കമ്പിൽ, ഐ.എൻ.എൽ നാഷണൽ യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി സാലിഹ് മട്ടന്നൂർ എന്നിവരും സമര വേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു.

കേരള മുസ്ലീം ജമാ അത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് ഇരിട്ടി സോൺ പ്രസിഡണ്ട് അബ്ദു സലാം സഖാഫി, അഷ്‌റഫ്‌ സഖാഫി, ഉമ്മർ ഹാജി മട്ടന്നൂരിൻ്റെ നേതൃത്വത്തിൽ സമര വെദിയിലേക്ക് പ്രകടനമായെത്തി ഐഖ്യദാർഢ്യം പ്രഖ്യാപിച്ചു. സി.എം.പി ജില്ലാ സെക്രട്ടറി സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറി എൻ. സി സുമോദ് എന്നിവരുടെ നേതൃത്വത്തിൽ സത്യാഗ്രഹ വെദിയിലേക്ക് പ്രകടനമായെത്തി ഐഖ്യ ദാർഢ്യം പ്രഖ്യാപിച്ചു. പ്രവാസി ഓടക്കാട് മഹൽ കൂട്ടായ്മ പ്രസിഡണ്ട് അഷ്‌കർ യു, സെക്രട്ടറി അഹമ്മദ് കുട്ടി കെ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
കെ.എം.സി.സി റിയാദ് കണ്ണൂർ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി മെഹബൂബ് ചെറിയവളപ്പ് എന്നിവരുടെ നേതൃത്വത്തിൽ സമര വേദിയിലെത്തിയ കെ.എം.സി.സി പ്രവർത്തകർ പിന്തുണ പ്രഖ്യാപിച്ചു.
രാജീവ്‌ ജോസഫിൻ്റെ നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി ഇന്നലെ ആരംഭിച്ച ഇരുപത്തിനാല് മണിക്കൂർ നിരാഹാര സത്യാഗ്രഹം ഇന്ന് അവസാനിച്ചു. മട്ടന്നൂർ മുനിസിപ്പാലിറ്റി ചെയർമാൻ ഷാജിത് മാസ്റ്റർ എം.പി മോഹനാംഗന് നാറങ്ങാ നീര് നൽകിയാണ് അദ്ദേഹത്തിൻ്റെ സത്യാഗ്രഹം അവസാനിപ്പിച്ചത്. ആക്ഷൻ കൗൺസിൽ ഗ്ലോബൽ കോർഡിനേറ്റർ മുരളി വാഴക്കോടനാണ് 24 മണിക്കൂർ റിലേ നിരാഹാര സമരം ഇന്ന് ആരംഭിച്ചത്. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിലിന്റെ സാന്നിദ്ധ്യത്തിലാണ് മുരളി വാഴക്കോടൻ റിലേ സത്യാഗ്രഹം ആരംഭിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest