Categories
Kerala local news obitury

ടി.വി കരിയനെ സർവകക്ഷി യോഗം അനുസ്മരിച്ചു; ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച്‌ യുവജന സംഘടനയിലൂടെ നേതൃനിരയിലെത്തിയ ജനകീയ നേതാവ്..

പെരിയ: സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗവും പുല്ലൂർ പെരിയ പഞ്ചായത്തംഗവുമായ ടി.വി കരിയനെ സർവകക്ഷി യോഗം അനുസ്മരിച്ചു. ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച്‌ യുവജന സംഘടനയിലൂടെ നേതൃനിരയിലെത്തിയ ജനകീയ നേതാവായിരുന്നു അന്തരിച്ച പുല്ലൂർ തട്ടുമ്മലിലെ ടി.വി കരിയനെന്ന് യോഗം വിലയിരുത്തി. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ.രാജ്‌മോഹനൻ്റെ അധ്യക്ഷതയിലായിരുന്നു സർവകക്ഷി അനുശോചനയോഗം ചേർന്നത്.

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, കെ.പി. സതീഷ്‌ചന്ദ്രൻ, ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ എം.എൽ.എ, യു.ഡി.എഫ്. ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, കെ.വി. കൃഷ്ണൻ, എ.വേലായുധൻ, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷൻ, മുസ്തഫ പാറപ്പള്ളി, വി.കമ്മാരൻ, കെ.വി.കുഞ്ഞിരാമൻ, വി.വി രമേശൻ, പി.അപ്പുക്കുട്ടൻ, ദേവീ രവീ ന്ദ്രൻ, കെ.വി.രാഘവൻ ലോക്കൽ സെക്രട്ടറി വി. നാരായണൻ എന്നിവർ സംസാരിച്ചു. ജില്ലാ രൂപീകരണ വേളയിൽ ഡി.വൈ.എഫ്‌.ഐ ജില്ലാ വൈസ്‌ പ്രസിഡന്റായും അവിഭക്ത കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ സെക്രട്ടറിയുമായിരിക്കെ നിരവധി യുവജന പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകിയ നേതാവായിരുന്നു ടി.വി.കരിയൻ. സി.പി.ഐ.എം എടമുണ്ട ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്നു. ദീർഘകാലം കാഞ്ഞങ്ങാട്‌ എരിയ കമ്മറ്റി അംഗവുമായി. മൂന്നുതവണ പുല്ലൂർ– പെരിയ പഞ്ചായത്തംഗവും ഒരിക്കൽ സ്ഥിരം സമിതി ചെയർമാനുമായി. പുല്ലൂർ തട്ടുമ്മലിലായിരുന്നു സർവകക്ഷി അനുശോചനയോഗം ചേർന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *