
കാഞ്ഞങ്ങാട്: അഖില കേരള യാദവസഭ വെള്ളിക്കോത്ത് യൂണിറ്റ് പരിധിയിലുള്ള 2024 – 2025 വർഷത്തെ +2, SSLC, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെചെയ്തു. തുടർന്ന് ഉപഹാര സമർപ്പണവും നടത്തി. അഖില കേരള യാദവസഭ വെള്ളിക്കോത്ത് യൂണിറ്റ് പ്രസിഡന്റ് ആലക്കോടൻ പത്മനാഭൻ അധ്യക്ഷത വഹിച്ചു. ബി.നാരായണൻ, കെ. കൃഷണൻ, പി.പത്മനാഭൻ, വനിത കമ്മിറ്റി പ്രസ്ഡന്റ് ടി.വി യശോദ, കെ.വി.ബാബു എന്നിവർ ആശംസകൾ നേർന്നു. ഉപഹാരം സ്വീകരിച്ച ഡോ. അംബിക കുഞ്ഞിക്കണ്ണൻ മറുപടി പ്രസംഗം നടത്തി. യാദവസഭ വെള്ളിക്കോത്ത് യൂണിറ്റ് സെക്രട്ടറി കെ.വി രാജു സ്വാഗതവും കെ.വി.ബാബു നന്ദിയും പറഞ്ഞു.
