Categories
സി.പി.ഐ.എം കാസർഗോഡ് ജില്ലാ സമ്മേളനം; അനുബന്ധ പരിപാടിയുടെ ഭാഗമായി പുല്ലൂരിൽ വടംവലി മത്സരം നടന്നു
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025; ജില്ലാതല മീഡിയാ റിലേഷൻസ് സമിതി രൂപീകരിച്ചു

പെരിയ : സി.പി.ഐ.(എം) ജില്ലാ സമ്മേളന അനുബന്ധ പരിപാടിയുടെ ഭാഗമായി പുല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുല്ലൂർ എ.കെ.ജി ഗ്രന്ഥാലയ പരിസരത്ത് വനിതകളുടെ വടംവലി മത്സരം സംഘടിപ്പിച്ചു. വനിത വടംവലി മത്സരം പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുമതി ഉൽഘാടനം ചെയ്തു. മനോജ് നഗർ കീക്കാനം ടീമിൻ്റെ ജെഴ്‌സി ജില്ല സെക്രട്ടറിയറ്റ് അംഗം വി.വി.രമേശൻ പ്രകാശനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം സുനു ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ. രാജ് മോഹൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ മൂലക്കണ്ടം പ്രഭാകരൻ, വി.വി പ്രസന്നകുമാരി, കാറ്റാടി കുമാരൻ, ശിവജി വെള്ളിക്കോത്ത്, ജ്യോതി ബസു എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി വി.നാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പരിപാടിക്ക് എം.വി.നാരായണൻ, എ.കൃഷ്ണൻ, എം.അരുൺ, വി.ഗിരിഷ്, എന്നിവർ നേതൃത്വം നൽകി. ഒന്നാം സ്ഥാനം നേടിയ ചെഗുവേര തട്ടുമ്മൽ, രണ്ടാം സ്ഥാനം നേടിയ മനോജ് കീക്കാൻ നഗർ, മൂന്നാം സ്ഥാനം നേടിയ സിംഗിങ്ങ് ഫ്രണ്ട്സ് അരവത്ത് മട്ടയ്, നാലാസ്ഥാനം നേടിയ ടി.സി. ഗ്രന്ഥാലയം കുറ്റിക്കോൽ എന്നിവർക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം ജ്യോതി ബസു വിതരണം ചെയ്തു.
Also Read











