മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഫർണിച്ചർ വിതരണം നടത്തി അജാനൂർ പഞ്ചായത്ത്; വൈസ് പ്രസിഡന്റ് കെ.സബീഷ് ഉദ്ഘാടനം ചെയ്തു

You are currently viewing മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഫർണിച്ചർ വിതരണം നടത്തി അജാനൂർ പഞ്ചായത്ത്; വൈസ് പ്രസിഡന്റ് കെ.സബീഷ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഫർണിച്ചർ വിതരണം നടത്തി. 2024-25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫർണിച്ചർ വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.മീന അധ്യക്ഷത വഹിച്ചു. മെമ്പർമാരായ രവീന്ദ്രൻ. കെ, അശോകൻ ഇട്ടമ്മൽ, ഹംസ സി.എച്ച്, സതി.കെ, സ്കൂൾ ഹെഡ്മാസ്റ്റർ കെ.മോഹനൻ എന്നിവർ സംസാരിച്ചു. ഫിഷറീസ് ഓഫീസർ അബ്ദുള്ളക്കുഞ്ഞി സ്വാഗതം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മക്കളായ 20 പേർക്കാണ് തടികൊണ്ടുള്ള മേശയും കസേരയും നൽകിയത്.

0Shares