
ആവശ്യത്തിനു യാത്രക്കാരില്ലാത്തതിനാല്‍ മെയ് 13ന് ജിദ്ദയില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം കോഴിക്കോട്ടേക്ക് മാറ്റി. മെയ് 14ന് ജിദ്ദയില്‍ നിന്നു കൊച്ചിയിലേക്കുള്ള സര്‍വീസില്‍ മാറ്റമില്ല. ആളുകള്‍ കുറഞ്ഞതിനാലാണ് ഡല്‍ഹി സര്‍വീസ് മാറ്റിയത് എന്നാണ് വിവരം. കഴിഞ്ഞ ദിവസം റിയാദില്‍ നിന്നും കരിപ്പൂരിലേക്കുള്ള വിമാനത്തില്‍ മുഴുവന്‍ സീറ്റിലും ആളുണ്ടായിരുന്നു.

എന്നാല്‍, ഇന്ന് റിയാദില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയ 162 സീറ്റുള്ള വിമാനത്തില്‍ 139 യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് നഷ്ടമുണ്ടാക്കുമെന്നത് മുന്നില്‍ കണ്ടാണ് കൂടുതല്‍ യാത്രക്കാരുള്ള കോഴിക്കോട് സെക്ടറിലേക്ക് വിമാനം മാറ്റിയത് എന്നാണ് സൂചന. യാത്രക്കാരെ സ്വീകരിക്കാന്‍ കേരളത്തിലേത് പോലെ ഡല്‍ഹിയില്‍ മതിയായ ഒരുക്കങ്ങളില്ലാത്തതും യാത്രക്കാരെ അകറ്റുന്നുണ്ട്. ഇതോടെ സൗദിയില്‍ നിന്ന് ഈയാഴ്ച്ച തന്നെ കൂടുതല്‍ പേര്‍ക്ക് കേരളത്തിലെത്താനാവും.
