ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍; ഇത് ശ്രീധന്യ സുരേഷ് എന്ന മാതൃക

  • Post category:news
  • Reading time:1 min read
You are currently viewing ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍; ഇത് ശ്രീധന്യ സുരേഷ് എന്ന മാതൃക

ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍. അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ശ്രീധന്യ ഉടന്‍ ചുമതലയേല്‍ക്കും. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടിയാണ് ശ്രീധന്യ മിന്നും നേട്ടം കരസ്ഥമാക്കിയത്.

വയനാട്ടിലെ കുറിച്യ സമുദായ അംഗമായ ശ്രീധന്യ വയനാട് പൊഴുതന സ്വദേശിയാണ്. വയനാട്ടില്‍ നിന്ന് ആദ്യമായി ഐ.എ.എസ് നേടുന്നതും ശ്രീധന്യയാണ്. തരിയോട് നിര്‍മ്മല ഹൈസ്‌ക്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ പിന്നീട് കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഇതിന് ശേഷമാണ് ശ്രീധന്യ സിവില്‍ സര്‍വ്വീസ് നേട്ടം കൈവരിച്ചത്.

0Shares