തടവുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കൽ ലക്ഷ്യം; ജയിലിൽ സാന്ത്വനമായി സംഗീത പരിപാടിയൊരുക്കി

  • Post category:local news
  • Reading time:1 min read
You are currently viewing തടവുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കൽ ലക്ഷ്യം; ജയിലിൽ സാന്ത്വനമായി സംഗീത പരിപാടിയൊരുക്കി

കാസർകോട്: ഹോസ്ദുര്‍ഗ് ജില്ലാ ജയിലിലെ സി.എഫ്.എല്‍ ടി.സിയില്‍ കഴിയുന്ന തടവുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി സാന്ത്വന സംഗീത പരിപാടിയൊരുക്കി ജില്ലാ ജയിലും കാസര്‍കോട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും.

കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി സി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജയില്‍ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രിയിലെ മാനസികരോഗ വിദഗ്ദന്‍ ഡോ. ശ്രീജിത്ത്, മെഡിക്കല്‍ ഓഫീസര്‍ ഡോ. സിദ്ധാര്‍ഥ് രവീന്ദ്രന്‍, സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. പി ബിന്ദു, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം. പി സുബ്രഹ്‌മണ്യന്‍, മൃദുല വി നായര്‍, പി.കെ ഷണ്മുഖന്‍, ജിമ്മി ജോണ്‍സണ്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എന്‍.വി പുഷ്പരാജു, മധു, ധനരാജ്, സോജ നാലകത്ത്, നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares