
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ലോകത്തെ മാറ്റിമറിക്കുമ്പോള്‍, തൊഴില്‍ വിപണിയില്‍ ആശങ്കയേറുന്നു. 2025-ൻ്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ മാത്രം ഐ.ടി മേഖലയില്‍ 50,000-ത്തിലധികം പേര്‍ക്ക് ജോലി നഷ്ടമായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ കമ്പനികളായ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഐ.ബി.എം എന്നിവരെല്ലാം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എ.ഐയിലേക്ക് മാറ്റുന്നതിൻ്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ്. ചലഞ്ചര്‍, ഗ്രേ ആന്‍ഡ് ക്രിസ്മസ് എന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിൻ്റെ കണക്കനുസരിച്ച്, ഈ വര്‍ഷം ഇതുവരെ 54,883 പേരെയാണ് വിവിധ കമ്പനികള്‍ പിരിച്ചുവിട്ടത്. ഇതിന് പ്രധാന കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത് എ.ഐയുടെ കടന്നുവരവാണ്.
