കുട്ടിയുടുപ്പും അണിഞ്ഞ് നടി എസ്തര്‍ അനിൽ; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറൽ

  • Post category:entertainment
  • Reading time:1 min read
You are currently viewing കുട്ടിയുടുപ്പും അണിഞ്ഞ് നടി എസ്തര്‍   അനിൽ; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറൽ

മോഹൻലാൽ – ടി. കെ രാജീവ് കുമാർ ടീമിന്‍റെ ഒരു നാൾ വരും എന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ മകളായി അഭിനയിച്ചു അരങ്ങേറ്റം കുറിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു.

മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്‍റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്‍റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്‍റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.

നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്താറുള്ള എസ്തര്‍ സാരിയുടുത്തുള്ള ഫോട്ടോഷൂട്ടുകൾ കൊണ്ടും പ്രേക്ഷകമനം കവരാറുണ്ട്. ഇപ്പോൾ താരം ആരാധകഹൃദയം കവർന്നിരിക്കുന്നത് മറ്റൊരു തകർപ്പൻ ഫോട്ടോഷൂട്ടിലൂടെയാണ്. പൗർണമി മുകേഷാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

https://www.instagram.com/p/CS57lmaJSgJ/
0Shares