പക്ഷികളെ സംരക്ഷിക്കാൻ പ്രത്യേക സൗകര്യവുമായി അബുദാബി

  • Post category:Gulf
  • Reading time:1 min read
You are currently viewing പക്ഷികളെ സംരക്ഷിക്കാൻ പ്രത്യേക സൗകര്യവുമായി അബുദാബി

അബുദാബി: വേനൽക്കാലത്തെ ചൂടിൽ നിന്ന് പക്ഷികളെ സംരക്ഷിക്കുന്നതിനും വെള്ളത്തിനും കൂടുകൾക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിനും അബുദാബി മുനിസിപ്പാലിറ്റി പുതിയ സംരംഭത്തിന് തുടക്കമിട്ടു. പുതിയ സംരംഭത്തിലൂടെ, നഗരത്തിലെ പൊതു പാർക്കുകളിലും മറ്റ് സ്ഥലങ്ങളിലും പക്ഷി കൂടുകൾ, വെള്ളം, തീറ്റ കേന്ദ്രങ്ങൾ എന്നിവ മുനിസിപ്പാലിറ്റി സ്ഥാപിക്കും.

വേനൽച്ചൂടിൽ നിന്ന് പക്ഷികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ സ്ഥലങ്ങൾ, കുടിവെള്ളം, ഭക്ഷണം എന്നിവ നൽകുന്നതിനും എമിറേറ്റിന്‍റെ പരിസ്ഥിതിയും ജൈവവൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ബേർഡ് വാട്ടറിംഗ് ആൻഡ് നെസ്റ്റ് ബിൽഡിംഗ് സംരംഭം ആരംഭിച്ചതായി അബുദാബി മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.

0Shares