Trending News





തേനീച്ചവളർത്തൽ പ്രഫഷണലായി ചെയ്യുന്ന എറിക തോംസൺ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം ആയി മാറിയിരിക്കുകയാണ്. അവർ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലായിരിക്കുന്നത്. കൈകൊണ്ട് തേനിച്ച കൂട്ടത്തെ അടർത്തിയെടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് വീഡിയോയിൽ കാണാം.
Also Read

ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമാണ് എറിക വീഡിയോ ഷെയർ ചെയ്തത്. വലിയ കൊടുങ്കാറ്റ് ഉണ്ടായതിന് ശേഷം, ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിന്‍റെ മുറ്റത്ത് ഒരു കുടക്കീഴിൽ തേനീച്ചക്കൂട്ടം താമസമാക്കി. തേനിച്ചകളെ അവിടെ നിന്ന് മാറ്റാൻ അപ്പാർട്ട്മെൻ്റിലെ അധികൃതർ എറിക്കയെ ആണ് ഏർപ്പാടാക്കിയത്. തുടർന്നാണ് അവർ അവിടെ നിന്ന് തേനിച്ചയെ മാറ്റാൻ തുടങ്ങിയത്. പകുതിയോളം തേനിച്ചകളെ മാറ്റിയപ്പോഴാണ് തേനിച്ചകൾക്ക് ഒരു റാണി ഇല്ലെന്ന് മനസിലായതെന്ന് എറിക്ക പോസ്റ്റിൽ പറയുന്നു.

Sorry, there was a YouTube error.