പട്ടുസാരിയും ധരിച്ച് പുഷ് അപ് ചെയ്യുന്ന യുവതി; സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍

  • Post category:news
  • Reading time:1 min read
You are currently viewing പട്ടുസാരിയും ധരിച്ച് പുഷ് അപ് ചെയ്യുന്ന യുവതി; സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍

സാധാരണ സാരി ഉടുത്താല്‍, ഒന്ന് നന്നായി നടക്കാന്‍ തന്നെ ബുദ്ധിമുട്ടുന്നവർ ഒട്ടേറെയാണ്. ഇവിടെയിതാ സാരി ഉടുത്ത് ഓടാനോ ചാടാനോ മാത്രമല്ല, വർക്കൗട്ട് ചെയ്യാനും സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവതി. പൂനെയില്‍ നിന്നുള്ള ഡോക്ടറായ ഷര്‍വാണിയാണ് സാരിയില്‍ വർക്കൗട്ട് ചെയ്യുന്നത്.

പട്ടുസാരിയും ധരിച്ച് പുഷ് അപ് ചെയ്യുന്ന ഷര്‍വാണിയെ വീഡിയോയില്‍ കാണം. അനായാസം വെയിറ്റ് ട്രെയിനിങ് ചെയ്യുന്നതും കാണാം. ഷര്‍വാണി തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വീഡിയോ സൈബര്‍ ലോകത്ത് വൈറലായി മാറിയിരിക്കുകയാണ്.

https://www.instagram.com/reel/CQBVIdRBvu4/?utm_source=ig_embed&ig_rid=1e26c63d-1ec4-4764-904b-98d7bad5fd10

മുൻപ് സാരിയണിഞ്ഞ്​ ബാക്ക് ഫ്ലിപ്പും കാർട്ട്വീൽസും ചെയ്യുന്ന ജിംനാസ്റ്റിക് താരം പരുള്‍ അറോറയുടെ വിഡിയോ നെറ്റിസൺസ് അമ്പരപ്പോടുകൂടിയാണ് കണ്ടത്. എഴുത്തുകാരിയായ അപർണ ജെയിൻ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ്​ വിഡിയോ​ വൈറലായത്​. ജിംനാസ്റ്റിക്‌സില്‍ ദേശീയതലത്തില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് പരുള്‍ അറോറ.

0Shares