മൂന്ന് റോഡുകൾക്ക് 390 ലക്ഷം രൂപയുടെ ഭരണാനുമതി; കാസർകോട് മണ്ഡലത്തിൽ വികസന വിപ്ലവം

You are currently viewing മൂന്ന് റോഡുകൾക്ക് 390 ലക്ഷം രൂപയുടെ ഭരണാനുമതി; കാസർകോട് മണ്ഡലത്തിൽ വികസന വിപ്ലവം

കാസർകോട്: അസംബ്ളി നിയോജക മണ്ഡലത്തിലെ മൂന്ന് പൊതുമരാമത്ത് റോഡുകളുടെ അഭിവൃദ്ധിക്ക് മൂന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

നെക്രംപാറ- അർളടുക്ക- കോട്ടിമൂല- പുണ്ടൂർ- നാരംമ്പാടി- ഏത്തടുക്ക റോഡ് കിലോ മീറ്റർ 0 / 000 മുതൽ 4 / 500 വരെ ഉപരിതല നവീകരണം (100 ലക്ഷം).

മുള്ളേരിയ- നാട്ടക്കൽ- അർളപ്പദവ് റോഡ് കിലോമീറ്റർ 9 / 000 മുതൽ 11/ 500 വരെ ഉപരിതല നവീകരണം (90 ലക്ഷം)

മധൂർ- പട്ള- കൊല്ലങ്കാന റോഡ് കിലോമീറ്റർ 3 / 000 മുതൽ 4 / 400 വരെയും 8 / 200 മുതൽ 10 / 830 വരെയും മിക്‌സഡ് സ്റ്റീൽ സർഫേയ്‌സ് (200 ലക്ഷം).

എന്നീ റോഡുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.

0Shares