രാജ്യത്ത് അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 344 പാർട്ടികളെ പട്ടികയിൽ നിന്നും ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർഎസ്പി (ബി), എൻ.ഡി.പി സെക്കുലാർ എന്നിവയുടെ രജിസ്ട്രേഷനും റദ്ദാക്കി

You are currently viewing രാജ്യത്ത് അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 344 പാർട്ടികളെ പട്ടികയിൽ നിന്നും ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർഎസ്പി (ബി), എൻ.ഡി.പി സെക്കുലാർ എന്നിവയുടെ രജിസ്ട്രേഷനും റദ്ദാക്കി

ദില്ലി: രാജ്യത്ത് അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 344 പാർട്ടികളെ തെരഞ്ഞടുപ്പ് പട്ടികയിൽ നിന്നും ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ കേരളത്തിലെ ആറ് പാർട്ടികളുടെ രജിസ്ട്രേഷനും റദ്ദായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട പട്ടികയിൽ കേരളത്തിൽ നിന്നുള്ള ആർഎസ്പി (ബി), എൻ.ഡി.പി സെക്കുലാർ എന്നിവയുടെ രജിസ്ട്രേഷനും റദ്ദാക്കിയാതായി പറയുന്നു. നിലവിൽ രാജ്യത്ത് ആറ് ദേശീയ പാർട്ടികളാണ് ഉള്ളത്. ബി.ജെ.പി കോൺഗ്രസ്, സി.പി.എം, ബി.എസ്പി, എ.എ.പി, എൻ.പി.പി എന്നിവയാണ് ദേശീയ കക്ഷികൾ.

0Shares