കാസര്‍കോട്: കാസര്‍കോട് ചെമ്മനാട്ടെ പറമ്പ അങ്കണവാടിയില്‍ പ്രാരംഭകാലം മുതല്‍ നീണ്ട 30 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം ചെയ്ത് ഏപ്രില്‍ 30 ന് വിരമിക്കുന്ന പി.ലക്ഷ്മിക്ക് യാത്രയയപ്പ് നല്‍കി. ഇതോടൊപ്പം അങ്കണവാടിയുടെ 30ാം വാര്‍ഷികാഘോഷവും നടന്നു. അങ്കണവാടിയുടെയും നാട്ടുകാരുടെയും സന്നദ്ധ സംഘടനയുടെയും ആഭിമുഖ്യത്തില്‍ വിപുലമായ യാത്രയയപ്പാണ് ലക്ഷ്മിക്കായി ഒരുക്കിയത്. യാത്രയയപ്പ് സമ്മേളനത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും അങ്കണവാടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അമ്മമാരുടെയും തിരുവാതിര കളിയും നടന്നു.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട അബ്ദുള്‍ ഖാദര്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശകുന്തള കൃഷ്ണന്‍, ചട്ടഞ്ചാല്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എം. കായിഞ്ഞി, ഐ.സി.ഡി.എസ് കാസര്‍കോട് അഡീഷണല്‍ സി.ഡി.പി.ഒ ഉഷാകുമാരി. ആര്‍, തുടങ്ങിയ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിരമിക്കല്‍ യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്തു.