Categories
അവധി ആഘോഷിക്കാൻ കുടുംബ വീട്ടിൽ എത്തിയ കുട്ടികൾ ഒന്നിച്ച് പുഴയിൽ കുളിക്കാനിറങ്ങി; കാസർഗോഡ് എരിഞ്ഞിപ്പുഴയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
Trending News





കാസർഗോഡ് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയ കുട്ടികളെ കാണാതായതോടെ കുറ്റിക്കോൽ ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിവരികയായിരുന്നു. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിൽ മൂന്ന്പേരുടെയും മൃതദേഹം കണ്ടെത്തി. എരിഞ്ഞിപ്പുഴയിലെ സിദ്ദീഖിൻ്റെ മകൻ റിയാസ് (16), അശ്റഫിൻ്റെ മകൻ യാസീൻ (13), മജീദിൻ്റെ മകൻ സമദ് (13) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം സംഭവിച്ചത്. അവധി ആഘോഷിക്കാൻ കുടുംബ വീട്ടിൽ എത്തിയ കുട്ടികൾ ഒന്നിച്ച് പുഴയിൽ കുളിക്കാനിറങ്ങുകയായിരുന്നു.
Also Read

Sorry, there was a YouTube error.