നിലമ്പൂരിൽ പി. വി അൻവറിനെയും പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണനെയും തവനൂരിൽ കെ. ടി ജലീലിനെയും പരിഗണിക്കും; സി.പി.എമ്മിന് മലപ്പുറത്തെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയായി

  • Post category:news
  • Reading time:1 min read
You are currently viewing നിലമ്പൂരിൽ പി. വി അൻവറിനെയും പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണനെയും തവനൂരിൽ കെ. ടി ജലീലിനെയും പരിഗണിക്കും; സി.പി.എമ്മിന് മലപ്പുറത്തെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയായി

മലപ്പുറം ജില്ലയിലെ സി.പി.എം സ്ഥാനാർത്ഥികളുടെ സാധ്യതാപ്പട്ടികയായി. നിലമ്പൂരിൽ പി. വി അൻവറിനെയും പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണനെയും തവനൂരിൽ കെ. ടി ജലീലിനെയുമാണ് പരിഗണിക്കുന്നത്. പെരിന്തൽമണ്ണയിൽ മുൻലീഗ് നേതാവും മലപ്പുറം നഗരസഭ ചെയർമാനുമായ കെ. പി മുഹമ്മദ് മുസ്തഫയെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

താനൂരിൽ വി. അബ്ദുറഹിമാനും തിരൂരിൽ ഗഫൂർ പി. ലില്ലീസും പരിഗണനയിലുണ്ട്. നിലമ്പൂർ എം.എൽ.എ പി. വി അൻവർ ഇപ്പോൾ ആഫ്രിക്കയിലാണ്. ഏറനാട്ടിൽ നിന്ന് ആര് മത്സരിക്കണമെന്ന കാര്യത്തിൽ സി.പി.ഐയുമായുള്ള അന്തിമചർച്ചയ്ക്ക് ശേഷമേ തീരുമാനമാകൂ. യു. ഷറഫലി ഇവിടെ നിന്ന് മത്സരിക്കാനാണ് ഇപ്പോൾ സാധ്യത തെളിയുന്നത്.

പെരിന്തൽമണ്ണയിൽ നിന്ന് സാധ്യതാപട്ടികയിലുള്ളത് കെ. പി മുസ്തഫയും എം. മുഹമ്മദ് സലീമുമാണ്. മങ്കടയിൽ നിന്ന് പട്ടികയിലുള്ളത് ടി. കെ റഷീദലിയാണ്. വണ്ടൂരിൽ നിന്ന് പള്ളിക്കൽ മുൻപഞ്ചായത്ത് പ്രസിഡന്‍റ് മിഥുനയോ ചന്ദ്രൻ ബാബുവോ ജനവിധി തേടിയേക്കും.

0Shares