ഹെലികോപ്ടര്‍ അപകടം; മഹാരാഷ്ട്ര മുഖ്യമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ഹെലികോപ്ടര്‍ അപകടം; മഹാരാഷ്ട്ര മുഖ്യമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു

മുംബൈ: ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തലനാരിഴക്ക് രക്ഷപ്പെട്ടു. ലാത്തൂരിലെ നിലംഗയില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. മുഖ്യമന്ത്രിയും സംഘവുമായി പറന്നുയര്‍ന്ന ഹെലികോപ്ടര്‍ നിയന്ത്രണം വിട്ട് കാബിള്‍ തൂണില്‍ തട്ടിയ ശേഷം ഇടിച്ചിറക്കുകയായിരുന്നു. രണ്ട് പൈലറ്റുമാരും മുഖ്യമന്ത്രിയും അടക്കം ആറ് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.

സഹയാത്രികന്‍ ചേതന്‍ പതകിന നിസ്സാര പരിക്കേറ്റെന്നും തങ്ങള്‍ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഹെലികോപ്ടര്‍ പറന്നുയര്‍ന്ന ഉടന്‍ സാങ്കേതിക തകരാറ് അനുഭപ്പെട്ടെന്നും ഹെലികോപ്ടര്‍ ഉയരത്തിലേക്ക് പറത്താന്‍ കഴിയാതെ വന്നെന്നും പൈലറ്റ് ക്യാപ്റ്റര്‍ കര്‍വെ പറഞ്ഞു.

0Shares