മുംബൈ: സല്‍മാന്‍ ഖാനെ പ്രധാന കഥാപാത്രമാക്കി റെമോ ഡിസൂസ സംവിധാനം ചെയ്ത റേസ് 3 കരിയറിലെ ഏറ്റവും വലിയ തോൽവിയോ..? അതെ എന്നാണ് സോഷ്യൽ മീഡിയ നൽകുന്ന റിപ്പോട്ട്. ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൈഫെലിഖാനിന് പകരം സൽമാൻ ഖാൻ വന്നതും ചിത്രത്തിന് വിനയായി. അത്കൊണ്ട് തന്നെ സെയ്ഫിൻ്റെ ശാപമാണ് ചിത്രത്തിൻ്റെ പരാജയത്തിന് കാരണം എന്നാണ് അദ്ദേഹത്തിൻ്റെ ആരാധകരില്‍ ചിലര്‍ പറയുന്നത്.
സെയ്ഫ് അലി ഖാനായിരുന്നു റേസ് സീരിസിലെ നായകന്‍. എന്നാല്‍ റേസ് 3യുടെ കഥയ്ക്ക് 1,2 ഭാഗങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ സെയ്ഫ് അതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്ന് സെയ്ഫിനെ മാറ്റിയാണ് സല്‍മാനെ തിരഞ്ഞെടുത്തത്. ആദ്യ രണ്ട് ഭാഗങ്ങള്‍ ഒരുക്കിയത് അബ്ബാസ്-മസ്താന്‍ ആയിരുന്നു. റേസ് 3 ഒരുക്കാനും ആദ്യം സമീപ്പിച്ചത് അവരെ തന്നെയായിരുന്നു. എന്നാല്‍ നിര്‍മാതാക്കളുമായി അബ്ബാസിനും മസ്താന്‍ ബര്‍മാവാലയ്ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന് സല്‍മാന്‍ ഇടപ്പെട്ടാണ് റേസ് 3 സംവിധാനം ചെയ്യാന്‍ റെമോ ഡിസൂസ തയ്യാറായത്.