സ്വകാര്യ ബസ് ഡ്രൈവര്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing സ്വകാര്യ ബസ് ഡ്രൈവര്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: സ്വകാര്യ ബസ് ഡ്രൈവര്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. കുറ്റിക്കോലിലെ ഹമീദ്(48) ആണ് മരിച്ചത് .ചെവ്വാഴ്ച്ച വൈകിട്ട് ബേഡകത്തെ വീട്ടുവളപ്പില്‍ വിറകുവെട്ടുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഹമീദിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മുന്‍കാല വോളിബോള്‍ താരം കൂടിയായിരുന്ന ഹമീദ് ഏറെക്കാലം സെന്റര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സിന്റെ മികച്ച അംഗീകാരം നേടിയ അറ്റാക്കറായിരുന്നു . കുറ്റിക്കോല്‍ വളവ് വളപ്പിലെ പരേതനായ അബ്ദുല്‍ ഖാദര്‍-ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ, മക്കള്‍: ബഷീര്‍, സീനത്ത് .ഷിഫാന, ബാസിത്ത്.
സഹോദരങ്ങള്‍ : മുഹമ്മദ് കുഞ്ഞി ,അബ്ദുല്‍ റഹ്മാന്‍, മജീദ്, അബ്ബാസ്, ആയിഷ,ആമിന,ഖദീജ,പരേതയായ മറിയ.

0Shares