സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തെ കുറിച്ച് അശ്ലീല ചിത്ര സഹിതം ക്ലാസെടുക്കാന്‍ ആയിശ റഡി; സര്‍ക്കാര്‍ ജീവനക്കാരികളടക്കം 400 ലധികം സ്ത്രീകളുമായി വാട്ട്‌സാപ് ഗ്രൂപിലൂടെ വഴിവിട്ട ചാറ്റിങ്ങും; ആയിശയെ പിടിച്ച പോലിസ് പോലും ഞെട്ടി

  • Post category:news
  • Reading time:2 mins read
You are currently viewing സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തെ കുറിച്ച് അശ്ലീല ചിത്ര സഹിതം ക്ലാസെടുക്കാന്‍ ആയിശ റഡി; സര്‍ക്കാര്‍ ജീവനക്കാരികളടക്കം 400 ലധികം സ്ത്രീകളുമായി വാട്ട്‌സാപ് ഗ്രൂപിലൂടെ വഴിവിട്ട ചാറ്റിങ്ങും; ആയിശയെ പിടിച്ച പോലിസ് പോലും ഞെട്ടി

കാസര്‌കോട്: സര്‍ക്കാര്‍ ജീവനക്കാരികളും വിദ്യാര്‍ഥിനികളുമടക്കം 400 ലധികം സ്ത്രീകളുമായി ചാറ്റിങ് നടത്തി അശ്ലീല സന്ദേശമയക്കുന്ന സ്ത്രീയെ ഒടുവില്‍ കാസര്‍കോട് പോലിസ് വലയിലാക്കി. അതിനിടേ പിടികൂടിയ പ്രതിക്കൊപ്പം നിന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്ന സി.ഐ ബാബു പെരിങ്ങോത്തിന്റെ വീഡിയോ സംഭാഷണം സമൂഹമാധ്യമത്തില്‍ വൈറലായി. ആഇശയെന്ന പേരില്‍ സ്ത്രീകളുടെ വാടസ്ആപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറിയ വിരുതനയാണ് വിദ്യാനഗര്‍ പോലീസ് പിടികൂടിയത്. ബദിയടുക്കയിലെ ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെളിഞ്ചം സ്വദേശി സുബൈറിനെ (26) പോലീസ് പൊക്കിയത്. എന്നാല്‍ രേഖാമൂലമുള്ള പരാതിയല്ലാത്തതിനാല്‍ വിരുതനെ പോലിസ് വെറുതേ വിട്ടു. ഇശല്‍ നിലാവ്, കിനാവ് തുടങ്ങി സ്ത്രീകള്‍ മാത്രമുള്ള ഗ്രൂപ്പുകളിലാണ് സുബൈര്‍ ആഇശയെന്ന പേരില്‍ സ്ത്രീകളെ ഗ്രൂപുകളില്‍ ചേര്‍ത്തത്. ഇരുഗ്രൂപ്പുകളിലുമായി 400 ലധികം സ്ത്രീകളാണ് ഉള്ളത്. സുന്ദരിയായ സ്ത്രീയുടെ ഡി.പി വച്ചാണ് പെണ്‍കുട്ടികളെ ഗ്രൂപില്‍ വീഴ്ത്തുന്നത്. അശ്ലീലപരമായ എന്തുകാര്യവും ഗ്രൂപില്‍ ചര്‍ച്ച നടത്തുന്നതാണ് സുബേറിന്റെ രീതി. പെണ്‍കുട്ടികളെ കയ്യിലെടുക്കുന്നതോടെ പേഴ്‌സണല്‍ ചാറ്റിങ്ങും നടത്തും. പലരോടും നഗ്‌നചിത്രങ്ങള്‍ അയക്കാനും പിന്നീട് നിര്‍ദേശിക്കും.ഒരു സ്ത്രീ താന്‍ ഗര്‍ഭിണിയാണെന്നറിയിച്ചപ്പോള്‍ ഗര്‍ഭകാലത്ത് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായ ക്ലാസാണ് സുബൈര്‍ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. വീട്ടമ്മമാരും ഉദ്യോഗസ്ഥകളും വിദ്യാര്‍ത്ഥിനികളുമടങ്ങുന്ന ഗ്രൂപ്പില്‍ സുബൈര്‍ വിലസുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സുബൈര്‍ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടതായി ഇപ്പോള്‍ ഗ്രൂപ്പ് അംഗങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പിലെ ഒരു സ്ത്രീയോട് ആഇശയെന്ന വ്യാജേന സുബൈര്‍ രഹസ്യ കാര്യങ്ങള്‍ സംസാരിച്ചതോടെയാണ് സംഭവം പുറത്തായത്. സ്ത്രീക്ക് അഡ്മിനിന്റെ പെരുമാറ്റത്തില്‍ സംശയമുണ്ടാവുകയും തുടര്‍ന്ന് ഇവര്‍ വ്യാപാരിയായ ഭര്‍ത്താവിനോട് കാര്യം അറിയിക്കുകയായിരുന്നു. ഭര്‍ത്താവ് പിന്നീട് സ്ത്രീയുടെ സ്വരത്തില്‍ സുബേറുമായി സംസാരിച്ചപ്പോഴാണ് കള്ളിവെളിച്ചത്തായത്. ആഇശ പുരുഷനാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതി വിദ്യാനഗര്‍ പോലിസില്‍ പരാതി നല്‍കി. സി.ഐ ബാബുപെരിങ്ങോത്തിന പരാതി അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണതതില്‍ വിരുതനെ വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങോത്ത് കയ്യോടെ പൊക്കി. അന്വേഷണത്തിനിടേ അഡ്മിന്‍ ഉള്‍പെടെയുള്ളവരെ വിവരമറിയിച്ചെങ്കിലും അവരൊന്നും സി.ഐ ആണെന്ന് പറഞ്ഞിട്ടും ഗ്രൂപ് അംഗങ്ങള്‍ കാര്യങ്ങള്‍ വിശ്വസിച്ചില്ല. തുടര്‍ന്ന് സി.ഐ സുബൈറുമൊന്നിച്ചുള്ള വീഡിയോ അയച്ചുകൊടുത്തു സത്യം തെളിയിക്കുകയായിരുന്നു. ഗ്രൂപ്പിന്റെ അഡ്മിന്‍ മലപ്പുറം സ്വദേശിനിയാണ്. ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിന്റെ ചില സുഹൃത്തുക്കളും മറ്റു ചില ഗ്രൂപ്പുകളില്‍ സ്ത്രീകളെന്ന വ്യാജേന രംഗത്തുള്ളതായി പോലീസിന് വ്യക്തമായിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണെന്ന് സി.ഐ ബാബു പെരിങ്ങോത്ത് പറഞ്ഞു. സുബൈറിനെതിരെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതിനും കബളിപ്പിക്കാന്‍ ശ്രമിച്ചതിനും കേസെടുത്തതിനു ശേഷം രക്ഷിതാക്കളെ വിളിച്ചുവരുത്തി ജാമ്യം നല്‍കി താക്കീത് ചെയ്ത് വിട്ടയച്ചതായി പോലീസ് അറിയിച്ചു.

 

0Shares