സ്കൂള്‍ കലോത്സവം: മൃദംഗമത്സരത്തിന്‍റെ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ മനസ്സു നിറഞ്ഞു ഈ അച്ഛന്മാരായ ഗരുക്കള്‍ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing സ്കൂള്‍ കലോത്സവം: മൃദംഗമത്സരത്തിന്‍റെ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ മനസ്സു നിറഞ്ഞു ഈ അച്ഛന്മാരായ ഗരുക്കള്‍ക്ക്

കാഞ്ഞങ്ങാട്: പടന്നക്കാട് കാര്‍ഷിക കോളേജിലെ കയ്യാര്‍ കിഞ്ഞണ്ണ റൈ വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം കുട്ടികളുടെ മൃദംഗമത്സരത്തിന്‍റെ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ മനസ്സു നിറഞ്ഞു ഈ അച്ഛന്മാരായ ഗരുക്കള്‍ക്ക്. സ്ന്തം മക്കള്‍ക്ക് മൃദംഗത്തിന്‍റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച് കൊടുത്ത് അവരെ കേരള സ്‌കൂള്‍ കലോത്സവത്തിന്‍റെ വേദിയിലെത്തിക്കുക, മത്സരത്തില്‍ അവര്‍ക്ക് എ ഗ്രേഡ് ലഭിക്കുക. മനസ്സ് നിറയാന്‍ ഇതില്‍പരം മറ്റെന്താണ് ഈ അച്ഛന്മാര്‍ക്ക് വേണ്ടത്.

കോട്ടയം ജില്ലയിലെ സി. ജി രാജഗോപാലനും നീലേശ്വരത്തെ പി. കെ പ്രദീപുമാണ് അച്ഛന്മാരായ ആ ഗുരുക്കന്മാര്‍. രാജഗോപാലന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശിഷ്യരുമായി വരുന്നുണ്ട്. എന്നാല്‍ ഇക്കുറി ഒരേ ഒരു ശിഷ്യന്‍മാത്രം അതാവട്ടെ സ്വന്തം മകനും. മൃദംഗം മത്സരത്തില്‍ ആദ്യമായാണ് രാജഗോപാലന്‍റെ മകന്‍ വിഷ്ണു രാജഗോപാലന്‍ മത്സരിക്കുന്നത്. ആദ്യതവണ തന്നെ കറിക്കാട്ടൂര്‍ സി. സി. എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ വിഷ്ണുവിന് എ ഗ്രേഡും ലഭിച്ചു.

നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ പി. കെ ആശ്രീതിന് ഇത് രണ്ടാം ഊഴമാണ്. രണ്ടു തവണയും ഗുരുവായ അച്ഛന്‍ പി. കെ പ്രദീപനുമൊപ്പം മത്സരത്തിനെത്തി മടങ്ങുന്നത് എ ഗ്രേഡോടെയാണ്.

0Shares